കോണ്‍ഗ്രസിന്റെ വന്‍ തിരിച്ചുവരവ്; ഉപതെരഞ്ഞെടുപ്പുകളില്‍ ഉജ്ജ്വല വിജയം

ന്യൂഡെല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. 13 സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ബി ജെ പിയുടെ സിറ്റിങ് സീറ്റായ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യ പ്രതിഭാ സിങ് മികച്ച ഭൂരിപക്ഷത്തോടെ […]

ന്യൂഡെല്‍ഹി: രാജ്യത്ത് വിവിധയിടങ്ങളില്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് ഉജ്ജ്വല വിജയം. 13 സംസ്ഥാനങ്ങളിലെ വിവിധ നിയമസഭാ മണ്ഡലങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ ദാദ്ര ആന്‍ഡ് നഗര്‍ ഹവേലിയടക്കമുള്ള മൂന്ന് ലോക്‌സഭാ മണ്ഡലങ്ങളിലുമാണ് തെരഞ്ഞെടുപ്പ് നടന്നത്. ഹിമാചല്‍ പ്രദേശില്‍ തെരഞ്ഞെടുപ്പ് നടന്ന മൂന്ന് നിയമസഭാ സീറ്റുകളിലും ഒരു ലോക്‌സഭാ സീറ്റിലും കോണ്‍ഗ്രസ് മികച്ച വിജയമാണ് നേടിയത്. ബി ജെ പിയുടെ സിറ്റിങ് സീറ്റായ മാണ്ഡി ലോക്‌സഭാ മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി വീര്‍ഭദ്ര സിങിന്റെ ഭാര്യ പ്രതിഭാ സിങ് മികച്ച ഭൂരിപക്ഷത്തോടെ ജയിച്ചു. 2019ല്‍ നാല് ലക്ഷത്തില്‍ പരം ഭൂരിപക്ഷത്തോടെ ബി ജെ പി ജയിച്ച മണ്ഡലമായിരുന്നു ഇത്.

ഹിമാചല്‍ പ്രദേശിലെ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. ഫത്തേപുരില്‍ ഭവാനി സിങ് പതാനിയ 5,789 വോട്ടുകള്‍ക്കും അര്‍കിയില്‍ സഞ്ജയ് 3,219 വോട്ടുകള്‍ക്കും ബി ജെ പിയുടെ സിറ്റിങ് സീറ്റായ ജുബ്ബല്‍ കോതായിയില്‍ രോഹിത് ഠാക്കൂര്‍ 6,293 വോട്ടുകള്‍ക്കുമാണ് ജയിച്ചത്. കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന ബി ജെ പിയുടെ സിറ്റിങ് സീറ്റായ ഹംഗലില്‍ കോണ്‍ഗ്രസ് 7,319 വോട്ടിന് ജയിച്ചു.

രാജസ്ഥാനില്‍ തെരഞ്ഞെടുപ്പ് നടന്ന രണ്ട് സീറ്റിലും കോണ്‍ഗ്രസ് വിജയം നേടി. ബി ജെ പിയുടെ സിറ്റിങ് സീറ്റായ ധരിവാദില്‍ 18,655 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ജയിച്ചത്. വല്ലഭ് നഗറിലും കോണ്‍ഗ്രസ് മികച്ച ഭൂരിപക്ഷം നേടി. ഇവിടെ ബിജെപി നാലാം സ്ഥാനത്തായി. മഹാരാഷ്ട്രയിലെ ദെഗ്ലൂര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജിതേഷ് റാവുസാഹിബ് അന്തുപൂര്‍കര്‍ 27,763 വോട്ടിന് ജയിച്ചു.

Related Articles
Next Story
Share it