ഹിജാബ്-കാവിഷാള്‍ വിഷയങ്ങളുടെ പേരില്‍ കര്‍ണാടകയില്‍ ക്രമസമാധാനപ്രശ്‌നങ്ങള്‍ രൂക്ഷമാകുന്നു; മംഗളൂരുവില്‍ പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി

മംഗളൂരു: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവാദ ഹിജാബ്-കാവി ഷാള്‍ വിഷയം ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ സിറ്റി പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ എന്‍ ശശി കുമാര്‍, ഡിസിപി ഹരിറാം ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേന ബല്ലാള്‍ബാഗില്‍ നിന്ന് അംബേദ്കര്‍ സര്‍ക്കിള്‍ വഴി പൊലീസ് കമ്മീഷണറേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സെന്‍ട്രല്‍ സബ്ഡിവിഷന്‍, ട്രാഫിക് പൊലീസ്, സിസിബി, സിസിആര്‍ബി ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു. ഹിജാബ് […]

മംഗളൂരു: സംസ്ഥാനത്തെ പിടിച്ചുകുലുക്കിയ വിവാദ ഹിജാബ്-കാവി ഷാള്‍ വിഷയം ക്രമസമാധാനപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നു. ഈ സാഹചര്യത്തില്‍ തിങ്കളാഴ്ച രാവിലെ മംഗളൂരുവില്‍ സിറ്റി പൊലീസ് റൂട്ട് മാര്‍ച്ച് നടത്തി. കമ്മീഷണര്‍ എന്‍ ശശി കുമാര്‍, ഡിസിപി ഹരിറാം ശങ്കര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സേന ബല്ലാള്‍ബാഗില്‍ നിന്ന് അംബേദ്കര്‍ സര്‍ക്കിള്‍ വഴി പൊലീസ് കമ്മീഷണറേറ്റിലേക്കാണ് മാര്‍ച്ച് നടത്തിയത്. മുന്നൂറോളം പൊലീസ് ഉദ്യോഗസ്ഥര്‍ മാര്‍ച്ചില്‍ പങ്കെടുത്തു. സെന്‍ട്രല്‍ സബ്ഡിവിഷന്‍, ട്രാഫിക് പൊലീസ്, സിസിബി, സിസിആര്‍ബി ഉദ്യോഗസ്ഥരും മാര്‍ച്ചില്‍ പങ്കെടുത്തവരില്‍ ഉള്‍പ്പെടുന്നു.
ഹിജാബ് -കാവിഷാള്‍ പ്രശ്‌നങ്ങള്‍ക്കിടയില്‍ സമാധാനവും ശാന്തതയും നിലനിര്‍ത്താനും വര്‍ഗീയ സംഘര്‍ഷം പടരുന്നത് തടയാനും ലക്ഷ്യമിട്ടാണ് മാര്‍ച്ച് നടത്തിയതെന്ന് ഡിസിപി പറഞ്ഞു.
ഉഡുപ്പിയിലെ ഒരു വനിതാകോളേജിലെ ഹിജാബ് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്നത്തിന്റെ തുടര്‍ച്ചയായി ഹിജാബ്-കാവി ഷാള്‍ വിവാദം അതിവേഗം സംസ്ഥാനമൊട്ടാകെ വ്യാപിക്കുകയും ദേശീയ- അന്തര്‍ദേശീയ ശ്രദ്ധ നേടുകയും ചെയ്തതിനെ തുടര്‍ന്ന് കര്‍ണാടകയില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. കര്‍ണാടക ഹൈക്കോടതിയുടെ ഒരു വിശാല ബെഞ്ച് നിലവില്‍ ദിവസേന കേസ് പരിഗണിക്കുന്നു, അതിനിടയില്‍ വിദ്യാഭ്യാസസ്ഥാപനങ്ങളില്‍ മതപരമായ വസ്ത്രങ്ങള്‍ നിരോധിച്ചുകൊണ്ട് ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.

Related Articles
Next Story
Share it