ഉള്ളാളിലെ ഭാരത് കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ വിദ്യാര്‍ഥിനികളെ തടഞ്ഞത് സംഘര്‍ഷത്തിന് കാരണമായി; പൊലീസും വിദ്യാര്‍ഥികളും തമ്മില്‍ ഉന്തും തള്ളും, കോളേജ് അടച്ചിട്ടു

മംഗളൂരു: ഉള്ളാലിലെ ഭാരത് പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധികൃതര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥിനികളോട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹിജാബ് ധരിക്കരുതെന്ന് കോളേജ് അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം അത് എന്തായാലും തങ്ങള്‍ പാലിക്കുമെന്നും വിദ്യാര്‍ഥിനികള്‍ അറിയിച്ചു. കോളേജിലെ അധ്യാപികമാരോടും ഹിജാബ് നീക്കം ചെയ്യാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. ഹിജാബ് ധരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ […]

മംഗളൂരു: ഉള്ളാലിലെ ഭാരത് പിയു കോളേജില്‍ ഹിജാബ് ധരിച്ചെത്തിയ പെണ്‍കുട്ടികളെ അധികൃതര്‍ തടഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. വെള്ളിയാഴ്ച രാവിലെ ഹിജാബ് ധരിച്ച് എത്തിയ വിദ്യാര്‍ഥിനികളോട് വിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ഹിജാബ് ധരിക്കരുതെന്ന് കോളേജ് അഡ്മിനിസ്ട്രേഷന്‍ കമ്മിറ്റി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കമ്മിറ്റിയുടെ ഉത്തരവ് അംഗീകരിക്കില്ലെന്നും കോടതിയുടെ അന്തിമ വിധി വന്നതിന് ശേഷം അത് എന്തായാലും തങ്ങള്‍ പാലിക്കുമെന്നും വിദ്യാര്‍ഥിനികള്‍ അറിയിച്ചു. കോളേജിലെ അധ്യാപികമാരോടും ഹിജാബ് നീക്കം ചെയ്യാന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ഹിജാബ് ധരിക്കുമെന്ന ഉറച്ച നിലപാടിലായിരുന്നു വിദ്യാര്‍ഥികള്‍. അവര്‍ പ്രതിഷേധിക്കുകയും ടിസി നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. അല്ലെങ്കില്‍ വിധി വരുന്നതുവരെ കോളേജിന് അവധി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഉള്ളാള്‍ പൊലീസ് കോളേജിന്റെ തീരുമാന അംഗീകരിക്കണമെന്ന് വിദ്യാര്‍ഥികളോട് ആവശ്യപ്പെട്ടു. എന്നാല്‍ വിദ്യാര്‍ഥികള്‍ അതിന് തയ്യാറായില്ല. തുടര്‍ന്ന് പൊലീസും വിദ്യാര്‍ഥികളും തമ്മിലുള്ള തര്‍ക്കം ഉന്തിലും തള്ളിലും കലാശിച്ചു. ഇതിനിടെ യുടി ഖാദര്‍ എംഎല്‍എയും കോളേജിലെത്തുകയും അധികൃതരുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
അനിഷ്ട സംഭവങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ വിഷയത്തില്‍ കോടതി വിധി വരുന്നത് വരെ കോളേജിന് അവധി പ്രഖ്യാപിച്ചു.

Related Articles
Next Story
Share it