ശിവമോഗ ജില്ലയില്‍ ഹിജാബ് ധരിച്ചതിനും സമരം നടത്തിയതിനും 58 വിദ്യാര്‍ഥിനികളെ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു; സംഘര്‍ഷം നിലനില്‍ക്കുന്ന കോളേജുകളില്‍ നിരോധനാജ്ഞ, നിരവധി വിദ്യാര്‍ഥികളെ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്തു
ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഒരു കോളേജിലെ 58 വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ചതിനും ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും സസ്‌പെന്‍ഡ് ചെയ്തു. ഷിരാലക്കൊപ്പ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ബെലഗാവി, യാദ്ഗിര്‍, ബെല്ലാരി, ചിത്രദുര്‍ഗ, ഷിയാമോഗ ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി. പ്രതിഷേധത്തെത്തുടര്‍ന്ന് ബെലഗാവിയിലെ വിജയ് […]

ബംഗളൂരു: കര്‍ണാടകയിലെ ശിവമോഗ ജില്ലയില്‍ ഒരു കോളേജിലെ 58 വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ചതിനും ക്ലാസുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയതിനും സസ്‌പെന്‍ഡ് ചെയ്തു. ഷിരാലക്കൊപ്പ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്‌സിറ്റി കോളേജിലെ വിദ്യാര്‍ത്ഥിനികളെയാണ് സസ്പെന്‍ഡ് ചെയ്തത്. ഇതോടെ രോഷാകുലരായ വിദ്യാര്‍ത്ഥികള്‍ കോളേജ് അധികൃതരുമായി വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ ഉടലെടുത്തു. പൊലീസ് ഇടപെട്ട് ഇവരെ പിരിച്ചുവിടുകയായിരുന്നു. ബെലഗാവി, യാദ്ഗിര്‍, ബെല്ലാരി, ചിത്രദുര്‍ഗ, ഷിയാമോഗ ജില്ലകളിലും വിദ്യാര്‍ത്ഥികള്‍ ഹിജാബ് ധരിച്ച് ക്ലാസ് മുറികളില്‍ പ്രവേശിപ്പിക്കണമെന്ന് ആവശ്യപ്പെട്ടതോടെ സ്ഥിതിഗതികള്‍ സങ്കീര്‍ണമായി.
പ്രതിഷേധത്തെത്തുടര്‍ന്ന് ബെലഗാവിയിലെ വിജയ് പാരാ മെഡിക്കല്‍ കോളേജ് അഡ്മിനിസ്ട്രേഷന്‍ അനിശ്ചിതകാലത്തേക്ക് അവധി പ്രഖ്യാപിച്ചപ്പോള്‍, ഹരിഹരയിലെ എസ്ജെവിപി കോളേജിലെ വിദ്യാര്‍ത്ഥികള്‍ ക്ലാസ് മുറികളില്‍ പ്രവേശനം നിഷേധിച്ചതിനെത്തുടര്‍ന്ന് ക്ലാസ് ബഹിഷ്‌കരിച്ചു.
ബല്ലാരി സരളാദേവി കോളേജിലെ കളിസ്ഥലത്ത് ക്ലാസില്‍ നിന്ന് ഇറങ്ങിയ വിദ്യാര്‍ത്ഥികളും ഹിജാബ് ധരിച്ച് തടിച്ചുകൂടി. അവര്‍ പോലീസിനോട് സംസാരിക്കാന്‍ വിസമ്മതിക്കുകയും ശല്യപ്പെടുത്തരുതെന്ന് ആവശ്യപ്പെടുകയും ചെയ്തു. കുടകില്‍ ഹിജാബ് ധരിച്ച വിദ്യാര്‍ഥികള്‍ കോളജിന്റെ ഗേറ്റിനു മുന്നില്‍ പ്ലക്കാര്‍ഡുകളുമേന്തി പ്രതിഷേധ പ്രകടനം നടത്തി. ഹിജാബുമായി ബന്ധപ്പെട്ട് സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന കോളേജുകളുടെ പരിസര പ്രദേശങ്ങളില്‍ 144 വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഇത് ലംഘിച്ച വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു. നിരവധി പേര്‍ക്കെതിരെ കേസെടുത്തു.