ഉഡുപ്പി കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ പെണ്‍കുട്ടികളെ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചു
മംഗളൂരു: ഉഡുപ്പി ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. വനിതാ കോളേജിലെ അംലാസ്, ഹസ്‌റ ഷിഫ, ബിബി ആയിഷ എന്നിവര്‍ക്കാണ് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ചത്. തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയെഴുതാന്‍ ഈ വിദ്യാര്‍ത്ഥിനികള്‍ രാവിലെ കോളേിലെത്തിയപ്പോഴാണ് പ്രിന്‍സിപ്പല്‍ തടഞ്ഞത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ഞങ്ങള്‍ പഠിച്ച് പരീക്ഷയഴുതാന്‍ ഉത്സാഹത്തോടെ കോളേജില്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ […]

മംഗളൂരു: ഉഡുപ്പി ഗവ. വനിതാ കോളേജിലെ ഹിജാബ് നിരോധനത്തിനെതിരെ ഹൈക്കോടതിയില്‍ ഹരജി നല്‍കിയ രണ്ടാം വര്‍ഷ സയന്‍സ് വിദ്യാര്‍ത്ഥിനികളായ മൂന്ന് പേരെ കോളേജ് അധികൃതര്‍ പരീക്ഷയെഴുതാന്‍ അനുവദിക്കാതെ തിരിച്ചയച്ചു. വനിതാ കോളേജിലെ അംലാസ്, ഹസ്‌റ ഷിഫ, ബിബി ആയിഷ എന്നിവര്‍ക്കാണ് പരീക്ഷയെഴുതാനുള്ള അനുമതി നിഷേധിച്ചത്. തിങ്കളാഴ്ച ആരംഭിച്ച പരീക്ഷയെഴുതാന്‍ ഈ വിദ്യാര്‍ത്ഥിനികള്‍ രാവിലെ കോളേിലെത്തിയപ്പോഴാണ് പ്രിന്‍സിപ്പല്‍ തടഞ്ഞത്. പൊലീസില്‍ പരാതി നല്‍കുമെന്ന് പ്രിന്‍സിപ്പല്‍ ഭീഷണിപ്പെടുത്തിയതായും വിദ്യാര്‍ഥിനികള്‍ ആരോപിച്ചു. ഞങ്ങള്‍ പഠിച്ച് പരീക്ഷയഴുതാന്‍ ഉത്സാഹത്തോടെ കോളേജില്‍ എത്തിയപ്പോള്‍ പ്രിന്‍സിപ്പല്‍ ഞങ്ങളോട് പരീക്ഷയെഴുതാന്‍ അനുവദിക്കില്ലെന്നും അഞ്ച് മിനിറ്റിനുള്ളില്‍ പോകണമെന്നും ഇല്ലെങ്കില്‍ പൊലീസില്‍ പരാതി നല്‍കുമെന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയതായി വിദ്യാര്‍ഥിനികള്‍ പറയുന്നു. പരീക്ഷയെഴുതുന്നതിനും വിലക്കേര്‍പ്പെടുത്തിയതോടെ തങ്ങള്‍ കടുത്ത മാനസികസമ്മര്‍ദത്തിലായിരിക്കുകയാണെന്ന് വിദ്യാര്‍ഥിനികള്‍ വ്യക്തമാക്കി.