മംഗളൂരു പി ദയാനന്ദപൈ ഗവ. കോളേജിലെ ക്ലാസ് മുറിയില്‍ ഹിജാബ് ധരിച്ച് പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രവേശിച്ച പെണ്‍കുട്ടികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പരാതി

മംഗളൂരു: മംഗളൂരുവിലെ പി ദയാനന്ദ പൈ ഒന്നാം ഗ്രേഡ് സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറിയില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രവേശിച്ച പെണ്‍കുട്ടികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പരാതി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ തങ്ങളെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകന്‍ സായി സന്ദേശ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഹിബാ ഷെയ്ക്കാണ് എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്. ഹിബാ ഷെയ്ഖിന്റെ പരാതി ഇപ്രകാരമാണ്-ഞങ്ങള്‍ക്ക് ഒരു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയില്‍ […]

മംഗളൂരു: മംഗളൂരുവിലെ പി ദയാനന്ദ പൈ ഒന്നാം ഗ്രേഡ് സര്‍ക്കാര്‍ കോളേജിലെ ക്ലാസ് മുറിയില്‍ പ്രിന്‍സിപ്പലിന്റെ അനുമതിയോടെ പ്രവേശിച്ച പെണ്‍കുട്ടികളെ എ.ബി.വി.പി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി പുറത്താക്കിയെന്ന് പരാതി. ഇതേ തുടര്‍ന്ന് വിദ്യാര്‍ഥിനികള്‍ തങ്ങളെ തടഞ്ഞ എ.ബി.വി.പി പ്രവര്‍ത്തകന്‍ സായി സന്ദേശ് അടക്കമുള്ളവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് മംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബിഎസ്‌സി രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനി ഹിബാ ഷെയ്ക്കാണ് എ.ബി.വി.പി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ടത്.
ഹിബാ ഷെയ്ഖിന്റെ പരാതി ഇപ്രകാരമാണ്-ഞങ്ങള്‍ക്ക് ഒരു പരീക്ഷ ഉണ്ടായിരുന്നു. പരീക്ഷയില്‍ പങ്കെടുക്കാന്‍ അനുമതി തേടി ഞങ്ങള്‍ പ്രിന്‍സിപ്പലിനെ സമീപിച്ചു. പരീക്ഷയെഴുതാന്‍ ഞങ്ങളെ അനുവദിച്ചുകൊണ്ട് പ്രിന്‍സിപ്പല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി കത്തും നല്‍കി. ഞങ്ങളോട് ഹിജാബ് അണിയാനും ആവശ്യപ്പെട്ടു. അനുമതി നല്‍കിയതിനാല്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടാകില്ലെന്ന് പ്രിന്‍സിപ്പല്‍ ഉറപ്പുനല്‍കി.
ഞങ്ങള്‍ പരീക്ഷാ ഹാളിലേക്ക് കടക്കാനൊരുങ്ങുമ്പോള്‍ എബിവിപി പ്രവര്‍ത്തകരായ വിദ്യാര്‍ഥികള്‍ ഞങ്ങളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവരില്‍ സായ് സന്ദേശ് എന്ന വിദ്യാര്‍ത്ഥി ഞങ്ങളെ ക്ലാസ് മുറി വിട്ട് കോളേജിന് പുറത്ത് പോകണമെന്ന് ഭീഷണിപ്പെടുത്തി. പരീക്ഷ എഴുതാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞു. സായ് സന്ദേശ് ഞങ്ങളെ നിരന്തരം ഭീഷണിപ്പെടുത്തുമ്പോള്‍ അധ്യാപകര്‍ വെറും കാഴ്ചക്കാരായിരുന്നു. ഞങ്ങളെ കോളേജില്‍ നിന്ന് പുറത്താക്കാന്‍ സായ് സന്ദേശ് പ്രിന്‍സിപ്പലിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി. ഇതോടെ പ്രിന്‍സിപ്പല്‍ എ.ബി.വി.പി പ്രവര്‍ത്തകര്‍ക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുകയും തങ്ങളോട് പുറത്തുപോകാന്‍ ആവശ്യപ്പെടുകയും ചെയ്തു.

Related Articles
Next Story
Share it