ഹിജാബ് നിരോധനം; കര്‍ണാടക സര്‍ക്കാറിന് സുപ്രീംകോടതി നോട്ടീസ് അയച്ചു

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികളില്‍ ഇടപെട്ട് കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിച്ചു.സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് […]

ന്യൂഡല്‍ഹി: കര്‍ണാടക സര്‍ക്കാര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് നിരോധിച്ചതിന് എതിരായ ഹര്‍ജികളില്‍ ഇടപെട്ട് കോടതി കര്‍ണാടക സര്‍ക്കാരിന് നോട്ടീസ് അയച്ചു. ഹര്‍ജികള്‍ അടുത്ത തിങ്കളാഴ്ച്ച കേള്‍ക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു. ഹര്‍ജി പരിഗണിക്കുന്നത് നീട്ടിവയ്ക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടതിനെ കോടതി വിമര്‍ശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ നടപടി ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിദ്യാര്‍ഥികള്‍ ആറ് മാസം മുമ്പേ കോടതിയെ സമീപിച്ചിരുന്നെങ്കിലും സുപ്രീം കോടതി ഹര്‍ജികള്‍ അടിയന്തരമായി പരിഗണിക്കാന്‍ തയ്യാറായിരുന്നില്ല. ഹര്‍ജികളില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കും മുമ്പെ വാദം കേള്‍ക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ തടസ ഹര്‍ജിയും ഫയല്‍ ചെയ്തിട്ടുണ്ട്. ഈ സ്റ്റേ ആവശ്യത്തിലും കോടതി നോട്ടീസ് അയച്ചിട്ടുണ്ട്.

Related Articles
Next Story
Share it