ദേശീയപാത: വഴിയടഞ്ഞു; മയ്യത്ത് പള്ളി വളപ്പില്‍ എത്തിക്കാന്‍ പ്രയാസം

മൊഗ്രാല്‍: മൊഗ്രാല്‍ കടവത്ത് പ്രദേശത്ത് മരണം സംഭവിച്ചാല്‍ കടവത്ത് നിവാസികളുടെ മനസ്സില്‍ നെഞ്ചിടിപ്പാണ്. മയ്യത്ത് എങ്ങനെ പള്ളി വളപ്പില്‍ എത്തിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. മിക്കയിടത്തും വഴികള്‍ അടച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദേശീയപാതയില്‍ പുരോഗമിക്കുന്നത്. പ്രദേശങ്ങളൊക്കെ അന്യോന്യം കാണാന്‍ പറ്റാത്ത വിധത്തില്‍ രണ്ട് ഭാഗമായി രൂപാന്തരപ്പെട്ട് കഴിഞ്ഞു.മൊഗ്രാല്‍ കടവത്ത് പ്രദേശത്ത് നിന്ന് നടപ്പാത വഴി ഹൈവേയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ദേശീയപാത നിര്‍മ്മാണം മൂലം അടഞ്ഞിരിക്കുന്നത്. ഇവിടെ നിന്ന് മയ്യത്ത് പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും വയോധികര്‍ക്ക് അടക്കമുള്ളവര്‍ക്ക് […]

മൊഗ്രാല്‍: മൊഗ്രാല്‍ കടവത്ത് പ്രദേശത്ത് മരണം സംഭവിച്ചാല്‍ കടവത്ത് നിവാസികളുടെ മനസ്സില്‍ നെഞ്ചിടിപ്പാണ്. മയ്യത്ത് എങ്ങനെ പള്ളി വളപ്പില്‍ എത്തിക്കുമെന്ന ആശങ്കയാണ് ഇതിന് കാരണം. മിക്കയിടത്തും വഴികള്‍ അടച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളാണ് ദേശീയപാതയില്‍ പുരോഗമിക്കുന്നത്. പ്രദേശങ്ങളൊക്കെ അന്യോന്യം കാണാന്‍ പറ്റാത്ത വിധത്തില്‍ രണ്ട് ഭാഗമായി രൂപാന്തരപ്പെട്ട് കഴിഞ്ഞു.മൊഗ്രാല്‍ കടവത്ത് പ്രദേശത്ത് നിന്ന് നടപ്പാത വഴി ഹൈവേയിലുള്ള ജുമാമസ്ജിദ് റോഡിലേക്ക് പ്രവേശിക്കാനുള്ള വഴിയാണ് ദേശീയപാത നിര്‍മ്മാണം മൂലം അടഞ്ഞിരിക്കുന്നത്. ഇവിടെ നിന്ന് മയ്യത്ത് പള്ളിവളപ്പിലേക്ക് കൊണ്ടുപോകാനും വയോധികര്‍ക്ക് അടക്കമുള്ളവര്‍ക്ക് പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്ക് പോകാനും സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ബസ് കാത്തുനില്‍ക്കാനും ഇപ്പോള്‍ ഏറെ പ്രയാസപ്പെടുകയാണ്. ഈ ഭാഗത്ത് ജുമാമസ്ജിദ് റോഡിന് സമാനമായി അണ്ടര്‍ പാസേജ് വേണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. ഇത് സംബന്ധിച്ച് നേരത്തെ പ്രദേശവാസികളായ എം.ജി.എ റഹ്‌മാന്‍, ടി.എം സുഹൈബ് എന്നിവരുടെ നേതൃത്വത്തില്‍ ദേശീയപാത എംപ്ലിമെന്റ് പ്രൊജക്റ്റ് ഡയറക്ടര്‍ക്കും ജനപ്രതിനിധികള്‍ക്കും നിവേദനം നല്‍കിയിരുന്നു. നവകേരള സദസ്സില്‍ വാര്‍ഡ് മെമ്പര്‍ റിയാസ് മൊഗ്രാല്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിനും നിവേദനം നല്‍കിയിരുന്നു.
മൊഗ്രാല്‍ ദേശീയവേദി എക്‌സിക്യൂട്ടീവ് അംഗം ടി.എ കുഞ്ഞഹമ്മദ് മൊഗ്രാല്‍ കുമ്പള ദേവീ നഗറിലുള്ള യു.എല്‍.സി.സി മാനേജറെ കണ്ടും സങ്കടം ബോധിപ്പിച്ചിരുന്നു. പ്രശ്‌നപരിഹാരത്തിന് നടപടി ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് പ്രദേശവാസികള്‍.

Related Articles
Next Story
Share it