ദേശീയപാത: കുന്നിടിച്ച ഭാഗത്തെ വീട് അപകട ഭീഷണിയില്‍

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കുന്നിടിച്ച ഭാഗത്തെ വീട് അപകട ഭീഷണിയില്‍. പുല്ലൂര്‍ കേളോത്തെ വേണുവിന്റെ വീടാണ് അപകടാവസ്ഥയില്‍ ഉള്ളത്. ഒരു വര്‍ഷം മുമ്പാണ് ഇവിടെ പുതിയ വീട് നിര്‍മിച്ചു വേണുവും കുടുംബവും താമസം തുടങ്ങിയത്. വേണുവും ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസം. ഇവര്‍ താമസം തുടങ്ങിയതിന് ശേഷമാണ് ദേശീയപാത വികസനത്തിനായി കുന്നിടിച്ചത്. ഇപ്പോള്‍ കനത്ത മഴയില്‍ ഈ ഭാഗത്തു മണ്ണിടിയുകയാണ്. ഇതോടെ വീട് ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്‍ വീട് […]

കാഞ്ഞങ്ങാട്: ദേശീയപാതയില്‍ കുന്നിടിച്ച ഭാഗത്തെ വീട് അപകട ഭീഷണിയില്‍. പുല്ലൂര്‍ കേളോത്തെ വേണുവിന്റെ വീടാണ് അപകടാവസ്ഥയില്‍ ഉള്ളത്. ഒരു വര്‍ഷം മുമ്പാണ് ഇവിടെ പുതിയ വീട് നിര്‍മിച്ചു വേണുവും കുടുംബവും താമസം തുടങ്ങിയത്. വേണുവും ഭാര്യയും മൂന്ന് മക്കളുമാണ് വീട്ടില്‍ താമസം. ഇവര്‍ താമസം തുടങ്ങിയതിന് ശേഷമാണ് ദേശീയപാത വികസനത്തിനായി കുന്നിടിച്ചത്. ഇപ്പോള്‍ കനത്ത മഴയില്‍ ഈ ഭാഗത്തു മണ്ണിടിയുകയാണ്. ഇതോടെ വീട് ഏതു സമയത്തും നിലം പതിക്കാവുന്ന അവസ്ഥയിലാണ്. മൂന്ന് സെന്റ് സ്ഥലത്താണ് ഇവര്‍ വീട് വെച്ചത്. ഈ സ്ഥലം ഏറ്റെടുക്കാന്‍ വേണു ദേശീയപാത അധികൃതരോട് അവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടയില്ല. സ്ഥലം ഏറ്റെടുത്തിരുന്നെങ്കില്‍ ആ പണം ഉപയോഗിച്ചു മറ്റൊരിടത്ത് സ്ഥലം വാങ്ങി വീട് വെക്കാമായിരുന്നുവെന്നാണ് വേണു പറയുന്നത്.

Related Articles
Next Story
Share it