ഹൈവേ വികസനം വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം<br>നല്‍കണം-വ്യാപാര വ്യവസായ സമിതി

മൊഗ്രാല്‍പുത്തൂര്‍: ഹൈവെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.ജില്ല സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചായത്ത് അധ്യക്ഷത വഹിച്ചു. പി.കെ ഗോപാലന്‍, പി. ദാമോദരന്‍, കെ.എച്ച് മുഹമ്മദ്, ഹനീഫ് തസ്‌കന്റ് പ്രസംഗിച്ചു. റിയാസ് ചൗക്കി സ്വാഗതവും സുരേഷ് ടി.കെ നന്ദിയും പറഞ്ഞു.യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കുടുംബ സംഗമം, കുട്ടികളുടെ കലാപരിപാടികള്‍, ലഹരി വിരുദ്ധ […]

മൊഗ്രാല്‍പുത്തൂര്‍: ഹൈവെ വികസനവുമായി ബന്ധപ്പെട്ട് വ്യാപാരം നഷ്ടപ്പെട്ട വ്യാപാരികള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് കേരള സംസ്ഥാന വ്യാപാര വ്യവസായ സമിതി മൊഗ്രാല്‍ പുത്തൂര്‍ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
ജില്ല സെക്രട്ടറി രാഘവന്‍ വെളുത്തോളി ഉദ്ഘാടനം ചെയ്തു. ഹമീദ് പഞ്ചായത്ത് അധ്യക്ഷത വഹിച്ചു. പി.കെ ഗോപാലന്‍, പി. ദാമോദരന്‍, കെ.എച്ച് മുഹമ്മദ്, ഹനീഫ് തസ്‌കന്റ് പ്രസംഗിച്ചു. റിയാസ് ചൗക്കി സ്വാഗതവും സുരേഷ് ടി.കെ നന്ദിയും പറഞ്ഞു.
യൂണിറ്റ് സമ്മേളനത്തിന്റെ ഭാഗമായി മൊഗ്രാല്‍ പുത്തൂര്‍ ടൗണില്‍ കുടുംബ സംഗമം, കുട്ടികളുടെ കലാപരിപാടികള്‍, ലഹരി വിരുദ്ധ സെമിനാര്‍, ഫോട്ടോ പ്രദര്‍ശനം, വ്യാപാരികളെ ആദരിക്കല്‍, ഗാനമേള, നാടന്‍ പാട്ട് എന്നിവ നടത്തി.
ഭാരവാഹികള്‍: സുരേഷ്. ടി.കെ(പ്രസി.), ജാനകി. ഡി, പപ്പന്‍ സ്വാതി (വൈസ് പ്രസി.) റിയാസ് ചൗക്കി(ജന.സെക്ര.), നൗഷാദ് മലബാര്‍, വിജയന്‍ ശക്തി വെല്‍ഡിംഗ് (ജോ.സെക്ര.), അബ്ദുല്ല കടവത്ത്(ട്രഷ.).

Related Articles
Next Story
Share it