മൊഗ്രാല്‍പുത്തൂരില്‍ ദേശീയപാത തകര്‍ച്ച പൂര്‍ണ്ണം; ഗതാഗത തടസം പതിവായി

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാത സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നു. കുമ്പള ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പണി പൂര്‍ത്തീകരിച്ച റോഡ് തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നുകിടക്കുന്നത്. പുതിയ റോഡ് ഉയരത്തിലായതിനാലാണ് താഴ്ന്നു കിടക്കുന്ന റോഡ് വെള്ളം കെട്ടി നിന്ന് തകര്‍ന്നത്. മഴ കനക്കുകയാണെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.ഇത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവും. ഇരുഭാഗങ്ങളിലേക്കും പൂര്‍ത്തിയായി കിടക്കുന്ന റോഡിലൂടെ […]

മൊഗ്രാല്‍ പുത്തൂര്‍: മൊഗ്രാല്‍ പുത്തൂരില്‍ ദേശീയപാത സര്‍വീസ് റോഡ് പൂര്‍ണമായും തകര്‍ന്നു. കുമ്പള ഭാഗത്ത് നിന്ന് കാസര്‍കോട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ക്ക് പണി പൂര്‍ത്തീകരിച്ച റോഡ് തുറന്ന് കൊടുത്തിട്ടുണ്ട്. എന്നാല്‍ കാസര്‍കോട് നിന്ന് കുമ്പള ഭാഗത്തേക്ക് പോകുന്ന റോഡാണ് പൂര്‍ണ്ണമായും തകര്‍ന്നുകിടക്കുന്നത്. പുതിയ റോഡ് ഉയരത്തിലായതിനാലാണ് താഴ്ന്നു കിടക്കുന്ന റോഡ് വെള്ളം കെട്ടി നിന്ന് തകര്‍ന്നത്. മഴ കനക്കുകയാണെങ്കില്‍ ഇതുവഴിയുള്ള ഗതാഗതം പൂര്‍ണ്ണമായും തടസ്സപ്പെടുമെന്ന് നാട്ടുകാര്‍ പറയുന്നു.
ഇത് യാത്രക്കാര്‍ക്ക് ഏറെ ദുരിതമാവും. ഇരുഭാഗങ്ങളിലേക്കും പൂര്‍ത്തിയായി കിടക്കുന്ന റോഡിലൂടെ ഗതാഗതം തിരിച്ചു വിടണമെന്ന് ആവശ്യം ഉയര്‍ന്നിരിക്കുകയാണ്.

Related Articles
Next Story
Share it