പുത്തിഗെ: കാസര്‍കോട് എം.പി ഫണ്ട് ഉപയോഗിച്ച് പുത്തിഗെ മുഹിമ്മാത്ത് പ്രധാന കവാടത്തിനരികില്‍ സ്ഥാപിച്ച ഹൈമാസ്റ്റ് വിളക്കിന്റെ ഉദ്ഘാടനം രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി നിര്‍വഹിച്ചു.
പുത്തിഗെ പഞ്ചായത്ത് പ്രസിഡണ്ട് സുബ്ബണ്ണ ആള്‍വ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ല കുഞ്ഞി ഫൈസി, ഹാജി അമീറലി ചൂരി, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, വൈ.എം. അബ്ദുല്‍ റഹ്മാന്‍ അഹ്സനി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, ഉമര്‍ സഖാഫി കര്‍ണൂര്‍, മൂസ സഖാഫി കളത്തൂര്‍ മനാഫ് നുള്ളിപ്പാടി, വാര്‍ഡ് മെമ്പര്‍ പാലാക്ഷ റായ്, നോയല്‍ ടോമിന്‍ ജോസഫ്, ശനീദ് കയ്യന്‍കൂടല്‍, ബി.കെ. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല കണ്ടത്തില്‍, ജുനൈദ് ഉറുമി, മുഹമ്മദ് ഗുണാജെ സംബന്ധിച്ചു.