കോട്ടയം മീനാച്ചിലാറ്റില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യ സാന്നിധ്യം; ഗുരുതര പഠന റിപോര്‍ട്ടുമായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്
കോട്ടയം: കോട്ടയം മീനാച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ആണ് ഗുരുതര സാഹചര്യം ഉള്ളതായി വ്യക്തമായത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. അന്‍പതിലധികം കുടിവെള്ള പദ്ധതികള്‍ മീനച്ചിലാര്‍റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഫീക്കല്‍ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചില്‍ ആറ്റില്‍ തിരിച്ചറിഞ്ഞതായി പഠനത്തില്‍ പറയുന്നു. ഉത്ഭവ സ്ഥാനം മുതല്‍ അവസാനം വരെ […]

കോട്ടയം: കോട്ടയം മീനാച്ചിലാറ്റിലെ ജലത്തില്‍ ഉയര്‍ന്ന അളവില്‍ മനുഷ്യ വിസര്‍ജ്യത്തിന്റെ സാന്നിധ്യം കണ്ടെത്തിയതായി റിപോര്‍ട്ട്. ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് നടത്തിയ പഠനത്തില്‍ ആണ് ഗുരുതര സാഹചര്യം ഉള്ളതായി വ്യക്തമായത്. പാലാ, ഈരാറ്റുപേട്ട, കോട്ടയം നഗരങ്ങളോട് ചേര്‍ന്ന ഭാഗങ്ങളിലാണ് വെള്ളം ഉപയോഗ യോഗ്യമല്ലെന്ന് കണ്ടെത്തിയത്. അന്‍പതിലധികം കുടിവെള്ള പദ്ധതികള്‍ മീനച്ചിലാര്‍റ്റില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.
ഫീക്കല്‍ കോളിഫോം ബാക്ടീരിയയ്ക്ക് പുറമെ, തീവ്ര അമ്ല സാന്നിധ്യവും മീനച്ചില്‍ ആറ്റില്‍ തിരിച്ചറിഞ്ഞതായി പഠനത്തില്‍ പറയുന്നു. ഉത്ഭവ സ്ഥാനം മുതല്‍ അവസാനം വരെ ജനവാസ മേഖലകളിലൂടെ കടന്ന് പോകുന്ന മീനച്ചിലാറ്റില്‍ മലിനീകരണ തോത് അപകടകരമാം വിധം ഉയരുകയാണ് എന്നത് ഞെട്ടലുളവാക്കുന്നുണ്ട്. അടുക്കം മുതല്‍ ഇല്ലിക്കല്‍ വരെ 10 ഇടങ്ങളില്‍ നടത്തിയ പരിശോധനയില്‍ എല്ലാ സാമ്പിളുകളിലും ഫീക്കല്‍ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിതായി ട്രോപ്പിക്കല്‍ ഇന്‍സ്റ്റ്യൂട്ട് നടത്തിയ പഠനത്തില്‍ പറയുന്നു. നുഷ്യ വിസര്‍ജ്യം പുഴയില്‍ കലരുന്നുണ്ടെന്ന് മാത്രമല്ല, അതിന്റെ തോത് തീവ്രവുമാണെന്നും ഏഴ് സാമ്പിളുകളില്‍ രണ്ടായിരത്തിന് മുകളിലാണ് എഫ്.സി കൗണ്ട് എന്നും റിപോര്‍ട്ട് വ്യക്തമാക്കുന്നു.
ലോകാരോഗ്യ സംഘടനയുടെ ജല മാര്‍ഗരേഖ പ്രകാരം കുടിവെള്ളത്തില്‍ ഫീക്കല്‍ കോളിഫോം സാന്നിധ്യം ഉണ്ടാകരുതെന്നിരിക്കെ കോട്ടയം ജില്ലയിലെ 50 കുടിവെള്ള പദ്ധതികള്‍ക്ക് അടക്കം ജലം ശേഖരിക്കുന്ന മീനച്ചിലാര്‍ അതീവ മലിനമാണെന്ന കണ്ടെത്തല്‍ ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സാഹചര്യം അതീവ ഗുരുതരമാണെന്ന് ട്രോപ്പിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ഇക്കോളജിക്കല്‍ സ്റ്റഡീസ് ഡയറക്ടര്‍ പുന്നന്‍ കുര്യന്‍ പറഞ്ഞു.