ചാല ബി.എഡ് സെന്ററില്‍ പ്രവേശനം പുന:രാരംഭിക്കണമെന്ന് ഹൈക്കോടതി; ഹൈക്കോടതി നിര്‍ദ്ദേശം എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എയുടെ ഹര്‍ജിയില്‍

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വിദ്യാനഗര്‍ ചാലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എഡ് സെന്ററില്‍ പ്രവേശനം നിര്‍ത്തിവെച്ച വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പ്രവേശനം പുന:രാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലും പ്രവേശനം പുന:രാരംഭിക്കാനുള്ള നിര്‍ദ്ദേശവും ഉണ്ടായത്.കോളേജ് നടത്തുന്നതിന് ആവശ്യമായ നിയമാവലി പാലിക്കപ്പെട്ടില്ല എന്ന് കാണിച്ച് എന്‍.സി.ടി.ഇ നേരത്തെ ചാല ബി.എഡ് സെന്ററിന് കത്തയച്ചിരുന്നു. കത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് കാണിച്ച് കോളേജിന്റെ അംഗീകാരം തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് […]

കാസര്‍കോട്: കണ്ണൂര്‍ യൂണിവേഴ്‌സിറ്റിക്ക് കീഴില്‍ വിദ്യാനഗര്‍ ചാലയില്‍ പ്രവര്‍ത്തിക്കുന്ന ബി.എഡ് സെന്ററില്‍ പ്രവേശനം നിര്‍ത്തിവെച്ച വിഷയത്തില്‍ ഇടപെട്ട് ഹൈക്കോടതി. പ്രവേശനം പുന:രാരംഭിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടപെടലും പ്രവേശനം പുന:രാരംഭിക്കാനുള്ള നിര്‍ദ്ദേശവും ഉണ്ടായത്.
കോളേജ് നടത്തുന്നതിന് ആവശ്യമായ നിയമാവലി പാലിക്കപ്പെട്ടില്ല എന്ന് കാണിച്ച് എന്‍.സി.ടി.ഇ നേരത്തെ ചാല ബി.എഡ് സെന്ററിന് കത്തയച്ചിരുന്നു. കത്തിന് വ്യക്തമായ മറുപടി ലഭിച്ചില്ല എന്ന് കാണിച്ച് കോളേജിന്റെ അംഗീകാരം തടഞ്ഞ് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് സ്റ്റേ ചെയ്തുകൊണ്ടാണ് അഡ്മിഷന്‍ പുന:രാരംഭിക്കാന്‍ ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയത്.
ഈ വര്‍ഷം മുതലാണ് പ്രവേശനം നിര്‍ത്തിവെച്ചുകൊണ്ടുള്ള ബന്ധപ്പെട്ട അധികാരികളുടെ നിര്‍ദ്ദേശം ഉണ്ടായത്. ഇത് ബി.എഡിന് അപേക്ഷിക്കാനായി തയ്യാറായി നിന്ന നിരവധി വിദ്യാര്‍ത്ഥികളെ വലച്ചു. ചാല ബി.എഡ് സെന്ററില്‍ 55 സീറ്റുകളാണുള്ളത്. കാസര്‍കോടിന് പുറമെ കോഴിക്കോട്, മലപ്പുറം, തൃശൂര്‍, ആലപ്പുഴ ജില്ലകളില്‍ നിന്നടക്കം വിദ്യാര്‍ത്ഥികള്‍ ഇവിടെ പ്രവേശനം തേടി എത്താറുണ്ട്. കോളേജിനോട് ചേര്‍ന്ന് തന്നെ ലേഡീസ് ഹോസ്റ്റലും പ്രവര്‍ത്തിക്കുന്നത് വിദ്യാര്‍ത്ഥിനികള്‍ക്ക് ഏറെ പ്രയോജനകരമാണ്.
ഇത്തവണ രണ്ടാം വര്‍ഷ ബാച്ച് നടക്കുന്നുണ്ടെങ്കിലും ഒന്നാം വര്‍ഷ ബാച്ചിലേക്ക് അപേക്ഷ നല്‍കി കാത്തിരിക്കുന്നത് നൂറുകണക്കിന് വിദ്യാര്‍ത്ഥികളാണ്. എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് വേണ്ടി മുഹമ്മദ് റൗഫാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Related Articles
Next Story
Share it