കേരള ബാങ്കില്‍ ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു, നീക്കം നടത്തിയത് മലപ്പുറം ഒഴികെയുള്ള 13 ജില്ലകളിലെ 1850 പേരെ സ്ഥിരപ്പെടുത്താന്‍

കൊച്ചി: കേരള ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി. ഭരിക്കുന്ന പാര്‍ട്ടിയോട് കൂറുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമനത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലേയും ഒഴിവുകള്‍ നേരത്തെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ലയനത്തിനു ശേഷം ഇതുണ്ടായിട്ടില്ലെന്നും […]

കൊച്ചി: കേരള ബാങ്കില്‍ താല്‍ക്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കം ഹൈക്കോടതി സ്റ്റേ ചെയ്തു. 1850 ജീവനക്കാരെ സ്ഥിരപ്പെടുത്താനുള്ള നീക്കമാണ് ഹൈക്കോടതി തടഞ്ഞത്. പി.എസ്.സി ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് നടപടി. ബോര്‍ഡ് യോഗം ചേര്‍ന്ന് സ്ഥിരപ്പെടുത്തല്‍ ചര്‍ച്ച ചെയ്യാനിരിക്കെയാണ് ഹൈക്കോടതിയുടെ അപ്രതീക്ഷിത തിരിച്ചടി.

ഭരിക്കുന്ന പാര്‍ട്ടിയോട് കൂറുള്ളവരെയാണ് താത്ക്കാലിക അടിസ്ഥാനത്തില്‍ നിയമിക്കുന്നത്. ഇവരെ ക്രമപ്പെടുത്തുന്നത് കേരള സഹകരണ സൊസൈറ്റി നിയമനത്തിന്റെ ലംഘനമാണ്. പതിമൂന്ന് ജില്ലാ ബാങ്കുകളിലേയും ഒഴിവുകള്‍ നേരത്തെ പി.എസ്.സിക്ക് റിപ്പോര്‍ട്ട് ചെയ്തിരുന്നുവെന്നും ലയനത്തിനു ശേഷം ഇതുണ്ടായിട്ടില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

മലപ്പുറം ഒഴികെ ബാക്കി 13 ജില്ലകളിലെ 1850 പേരെ സ്ഥിരപ്പെടുത്താനായിരുന്നു നീക്കം. എത്രകാലത്തേയ്ക്കാണ് സ്റ്റേ എന്നത് വിധിയില്‍ വ്യക്തമാക്കിയിട്ടില്ല.

Related Articles
Next Story
Share it