ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരം: ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി, പരിഷ്‌കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. കെ.പി.സി.സി. അംഗം നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എല്‍.പി. ഭാട്യയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണ പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെയും വിശദീകരണം ആരാഞ്ഞ് കേന്ദ്രം കത്തയച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാവും […]

കൊച്ചി: ലക്ഷദ്വീപിലെ ഭരണ പരിഷ്‌കാരങ്ങള്‍ക്കെതിരായ ഹര്‍ജി, പരിഷ്‌കാര നിര്‍ദ്ദേശങ്ങളുടെ കരട് മാത്രമാണ് ഇപ്പോള്‍ ഉള്ളതെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി തള്ളി. കെ.പി.സി.സി. അംഗം നൗഷാദ് അലി നല്‍കിയ ഹര്‍ജിയാണ് തള്ളിയത്. ജസ്റ്റിസ് എല്‍.പി. ഭാട്യയുടെ അധ്യക്ഷതയിലുള്ള ഡിവിഷന്‍ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഭരണ പരിഷ്‌കാരങ്ങള്‍ അടിയന്തിരമായി സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിക്കാരന്‍ ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്രത്തിന്റെയും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്റെയും വിശദീകരണം ആരാഞ്ഞ് കേന്ദ്രം കത്തയച്ചിരുന്നു. പരിഷ്‌കാരങ്ങള്‍ ഏര്‍പ്പെടുത്തുന്നത് പ്രാരംഭ ഘട്ടത്തില്‍ മാത്രമാണെന്നും ജനങ്ങളുടെ അഭിപ്രായം കൂടി പരിഗണിച്ച ശേഷമാവും പരിഷ്‌കാരങ്ങള്‍ സംബന്ധിച്ച് തീരുമാനങ്ങള്‍ എടുക്കുകയെന്നും ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേഷന്‍ വിശദീകരണം നല്‍കിയിരുന്നു. അതേ സമയം ആയിഷ സുല്‍ത്താനയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിനെതിരെ ജനങ്ങള്‍ക്കിടയില്‍ വിദ്വേഷമുണ്ടാക്കാനുള്ള ശ്രമമാണ് 'ബയോളജിക്കല്‍ വെപ്പണ്‍' പരാമര്‍ശത്തിലൂടെ നടത്തിയതെന്ന് ലക്ഷദ്വീപ് ഭരണകൂടം ഹൈക്കോടതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles
Next Story
Share it