നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിവസമായ മെയ് 2ന് ലോക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹരജികള്‍ ഹൈക്കോടതി തള്ളി; ആഹ്ലാദപ്രകടനങ്ങള്‍ക്ക് വിലക്ക്‌

കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികളില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ദിനമായ മെയ് 2ന് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജികള്‍. അതേ സമയം ആഹ്ലാദപ്രകടനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. […]

കൊച്ചി: നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ദിനമായ മെയ് 2ന് കേരളത്തില്‍ ലോക്ക്ഡൗണ്‍ വേണമെന്നാവശ്യപ്പെട്ടുള്ള ഹജികള്‍ ഹൈക്കോടതി തള്ളി. സര്‍ക്കാരിന്റേയും തിരഞ്ഞെടുപ്പ് കമ്മീഷന്റേയും നടപടികളില്‍ ഹൈക്കോടതി സംതൃപ്തി രേഖപ്പെടുത്തി. ഈ സാഹചര്യത്തില്‍ ലോക്ഡൗണ്‍ ആവശ്യമില്ലെന്നാണ് കോടതി വിലയിരുത്തിയത്. കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തില്‍ വോട്ടെണ്ണല്‍ദിനമായ മെയ് 2ന് കേരളത്തില്‍ ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും വിജയാഹ്ലാദ പ്രകടനങ്ങളടക്കം തടയണമെന്നും ആവശ്യപ്പെട്ടായിരുന്നു ഹരജികള്‍. അതേ സമയം ആഹ്ലാദപ്രകടനങ്ങള്‍ക്ക് ഹൈക്കോടതി വിലക്കേര്‍പ്പെടുത്തി. വോട്ടെണ്ണല്‍ ദിനത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും വിശദീകരിച്ചതോടെ ഹരജികള്‍ ഹൈക്കോടതി തള്ളുകയായിരുന്നു. ഫലപ്രഖ്യാപന ദിവസം വിജയാഹ്ലാദ പ്രകടനങ്ങള്‍ ഒഴിവാക്കുമെന്നും വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ കൗണ്ടിങ് ഏജന്റുമാര്‍, മാധ്യമ പ്രവര്‍ത്തകര്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് മാത്രമേ പ്രവേശനം അനുവദിക്കൂവെന്നുമുള്ള സര്‍വകക്ഷി യോഗത്തില്‍ സ്വീകരിച്ച തീരുമാനങ്ങളാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷനും കോടതിയില്‍ വ്യക്തമാക്കി.

Related Articles
Next Story
Share it