സര്‍ക്കാരിന് തിരിച്ചടി; ഇ.ഡിക്കെതിരായ അന്വേഷണം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇ.ഡി) രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിചാരണ കോടതിക്കു കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. സ്വര്‍ണക്കടത്തു കേസില്‍ […]

കൊച്ചി: എന്‍ഫോഴ്‌സ്മന്റ് ഡയറക്ടറേറ്റിനെതിരായ (ഇ.ഡി) രണ്ട് ക്രൈംബ്രാഞ്ച് അന്വേഷണങ്ങളും റദ്ദാക്കിക്കൊണ്ട് ഹൈക്കോടതി വിധി. സ്വര്‍ണ കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ പേര് പറയാന്‍ പ്രതികളായ സ്വപ്‌ന സുരേഷ്, സന്ദീപ് നായര്‍ എന്നിവരെ ഭീഷണിപ്പെടുത്തിയെന്ന പേരില്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ റജിസ്റ്റര്‍ ചെയ്ത കേസുകളാണ് ഹൈക്കോടതി റദ്ദാക്കിയത്. അന്വേഷണ വിവരങ്ങള്‍ മുദ്രവച്ച കവറില്‍ വിചാരണ കോടതിക്കു കൈമാറാനും ഹൈക്കോടതി നിര്‍ദേശിച്ചു. രേഖകള്‍ പരിശോധിച്ച് വിചാരണക്കോടതിക്ക് തുടര്‍നടപടികള്‍ തീരുമാനിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നല്‍കിയ ഹര്‍ജികളിലാണ് ഹൈക്കോടതി വിധി. സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി നടത്തുന്ന അന്വേഷണം ഉന്നത വ്യക്തികളിലേക്കു തിരിയുമെന്ന് കണ്ടാണ് കേസെടുത്തതെന്നു ഹര്‍ജിക്കാരനായ ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ ആരോപിച്ചിരുന്നു. ഒരു ഏജന്‍സിയുടെ അന്വേഷണത്തിന്റെ നിജസ്ഥിതി മറ്റൊരു ഏജന്‍സി അന്വേഷിക്കുന്നതു ശരിയല്ലെന്ന് ഹര്‍ജിക്കാരനു വേണ്ടി സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത വാദിച്ചു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടുള്ള അന്വേഷണമാണ് സ്വര്‍ണക്കടത്തു കേസില്‍ ഇ.ഡി നടത്തുന്നതെന്ന് സംസ്ഥാന സര്‍ക്കാരും വാദിച്ചുവെങ്കിലും അന്വേഷണം റദ്ദാക്കുകയായിരുന്നു.

Related Articles
Next Story
Share it