സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് റദ്ദാക്കി; പ്രിയ വര്‍ഗീസിന് ആശ്വാസം

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് പ്രിയാ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് […]

കൊച്ചി: കണ്ണൂര്‍ സര്‍വകലാശാല അസോസിയേറ്റ് പ്രൊഫസര്‍ നിയമനത്തില്‍ പ്രിയ വര്‍ഗീസിനെതിരായ സിംഗിള്‍ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് തള്ളി.
യോഗ്യത കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന പ്രിയയുടെ വാദം അംഗീകരിച്ചാണ് ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ്. ജസ്റ്റിസുമാരായ ജയശങ്കര്‍ നമ്പ്യാര്‍, മുഹമ്മദ് നിയാസ് എന്നിവരടങ്ങുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്. അധ്യാപന കാലഘട്ടം കണക്കാക്കുന്നതില്‍ സിംഗിള്‍ ബെഞ്ചിന് വീഴ്ച പറ്റിയെന്ന് ആരോപിച്ചാണ് പ്രിയാ വര്‍ഗീസ് ഹൈക്കോടതിയെ സമീപിച്ചത്. കണ്ണൂര്‍ സര്‍വകലാശാലയിലെ മലയാളം വിഭാഗത്തില്‍ അസോസിയേറ്റ് പ്രൊഫസറായുള്ള നിയമനത്തിലെ റാങ്ക് പട്ടികയാണ് ഏറെ വിവാദമായിരുന്നത്.
ഈ റാങ്ക് പട്ടികയില്‍ പ്രിയയുടെ അധ്യാപന പരിചയം ശരിയല്ല എന്നുകണ്ട് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഇത് റദ്ദാക്കുകയായിരുന്നു. യു.ജി.സി മാനദണ്ഡ പ്രകാരം മതിയായ അധ്യാപന യോഗ്യത ഇല്ലെന്നും ഗവേഷണ കാലം അധ്യാപന പരിചയമായി കാണാനാവില്ലെന്നുമായിരുന്നു സിംഗിള്‍ ബെഞ്ചിന്റെ നിരീക്ഷണം. എന്നാല്‍ ഇതിനെതിരെ, അവധിയെടുക്കാതെയുള്ള ഗവേഷണ കാലഘട്ടം സര്‍വീസായി കണക്കാക്കാമെന്നും ഡെപ്യൂട്ടേഷന്‍ കാലത്തെ പ്രവര്‍ത്തനങ്ങള്‍ അധ്യാപന പരിചയത്തിന്റെ ഭാഗമാണന്നും ചൂണ്ടിക്കാട്ടിയാണ് പ്രിയ വര്‍ഗീസ് ഡിവിഷന്‍ ബെഞ്ചിനെ സമീപിച്ചത്. വിധിയില്‍ സന്തോഷമുണ്ടെന്ന് പ്രിയ വര്‍ഗീസ് പ്രതികരിച്ചു.

Related Articles
Next Story
Share it