മംഗളൂരു വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ നല്‍കിയ പൊതു താത്പര്യഹരജി കര്‍ണാടക ഹൈക്കോടതി തള്ളി

ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി. ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് കേന്ദ്രം സ്വീകരിച്ച നയപരമായ തീരുമാനമായതിനാല്‍ ഇടപെടാനാകില്ലെന്ന കേരള ഹൈക്കോടതിയുടെ തീരുമാനം ഓര്‍മിപ്പിച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി ഈ വിഷയത്തില്‍ നിരീക്ഷണം നടത്തിയത്. മംഗളൂരു വിമാനതാവളമടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെയാണ് ഹരജിയില്‍ […]

ബംഗളൂരു: മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്കരിക്കുന്നതിനെതിരെ എയര്‍പോര്‍ട്ട് അതോറിറ്റി എംപ്ലോയീസ് യൂണിയന്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തള്ളി.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് സതീഷ് ചന്ദ്ര ശര്‍മ്മ, ജസ്റ്റിസ് സച്ചിന്‍ ശങ്കര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് ഹരജി തള്ളിയത്. വിമാനത്താവളങ്ങള്‍ പാട്ടത്തിന് നല്‍കുന്നത് കേന്ദ്രം സ്വീകരിച്ച നയപരമായ തീരുമാനമായതിനാല്‍ ഇടപെടാനാകില്ലെന്ന കേരള ഹൈക്കോടതിയുടെ തീരുമാനം ഓര്‍മിപ്പിച്ചുകൊണ്ടാണ് കര്‍ണാടക ഹൈക്കോടതി ഈ വിഷയത്തില്‍ നിരീക്ഷണം നടത്തിയത്. മംഗളൂരു വിമാനതാവളമടക്കം ആറ് വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള കേന്ദ്രത്തിന്റെ തീരുമാനത്തെയാണ് ഹരജിയില്‍ ചോദ്യം ചെയ്തത്. മുതിര്‍ന്ന അഭിഭാഷകന്‍ അശോക് ഹര്‍നല്ലി ഹരിജിക്കാര്‍ക്ക് വേണ്ടി വാദിച്ചു.

Related Articles
Next Story
Share it