ഗവര്‍ണര്‍ക്കെതിരെ സര്‍വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിന് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം

കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ കേരള സര്‍വ്വകലാശാല സെനറ്റ് പ്രമേയം പാസാക്കിയതിനെ ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. സെനറ്റിന് ഗവര്‍ണര്‍ക്കെതിരെ പ്രമേയം പാസാക്കാന്‍ സാധിക്കില്ലെന്ന് കോടതി പറഞ്ഞു. ചാന്‍സലര്‍ സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ചതില്‍ എതിര്‍പ്പുണ്ടെങ്കില്‍ പ്രമേയം പാസാക്കുകയാണോ വേണ്ടതെന്നും കോടതി ചോദിച്ചു. സെര്‍ച്ച് കമ്മിറ്റി അംഗത്തെ നിര്‍ദേശിക്കുന്നത് മറ്റന്നാളത്തെ സെനറ്റ് യോഗത്തില്‍ പരിഗണിക്കില്ലെന്ന് സര്‍വകലാശാല കോടതിയില്‍ അറിയിച്ചു. അതേ സമയം, വൈസ് ചാന്‍സിലറില്ലാതെ സര്‍വ്വകലാശാലയ്ക്ക് മുന്നോട്ട് പോകാനാകില്ലെന്നും ഇക്കാര്യത്തില്‍ കോടതിക്ക് ആശങ്കയുണ്ടെന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ അറിയിച്ചു.

Related Articles
Next Story
Share it