ലക്ഷദ്വീപ് അഡ്മിനിസ്‌ട്രേറ്റര്‍ക്ക് തിരിച്ചടി;പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി റദ്ദാക്കി

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിന് തിരിച്ചടി നല്‍കികൊണ്ട് ഹൈക്കോടതി നടപടി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ച പട്ടേലിന്റെ നടപടിയാണ് ഹൈക്കോടതി തടഞ്ഞത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി പറയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രഫുല്‍പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് അദ്ദേഹിന് വലിയ തിരിച്ചടി നല്‍കികൊണ്ട് ഹൈക്കോടതി നടപടി […]

കൊച്ചി: ലക്ഷദ്വീപിലെ അഡ്മിനിസ്‌ട്രേറ്റര്‍ പ്രഫുല്‍പട്ടേലിന് തിരിച്ചടി നല്‍കികൊണ്ട് ഹൈക്കോടതി നടപടി. അസിസ്റ്റന്റ് പബ്ലിക്ക് പ്രോസിക്യൂട്ടര്‍മാരുടെ സ്ഥലംമാറ്റം ഹൈക്കോടതി സ്റ്റേ ചെയ്തു. എ.പി.പിമാരെ കോടതി ചുമതലകളില്‍നിന്ന് നീക്കി സര്‍ക്കാര്‍ ജോലികളില്‍ നിയോഗിച്ച പട്ടേലിന്റെ നടപടിയാണ് ഹൈക്കോടതി തടഞ്ഞത്. അഡ്മിനിസ്‌ട്രേറ്ററുടെ നടപടി കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ സ്തംഭിപ്പിച്ചെന്ന് ഹൈക്കോടതി വ്യക്തമാക്കി. ലക്ഷദ്വീപില്‍ നടക്കുന്ന കാര്യങ്ങള്‍ അറിയുന്നുണ്ടെന്നും അഡ്മിനിസ്‌ട്രേറ്റര്‍ മറുപടി പറയണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചിട്ടുണ്ട്. പ്രഫുല്‍പട്ടേല്‍ ദ്വീപില്‍ നടപ്പിലാക്കുന്ന നടപടികള്‍ക്കെതിരെ പ്രതിഷേധം ശക്തമാണ്. ഇതിനിടയിലാണ് അദ്ദേഹിന് വലിയ തിരിച്ചടി നല്‍കികൊണ്ട് ഹൈക്കോടതി നടപടി ഉണ്ടായിരിക്കുന്നത്.

Related Articles
Next Story
Share it