അതിര്‍ത്തി അടച്ച നടപടിയില്‍ കര്‍ണാടകയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം
ബംഗളൂരു: കാസര്‍കോട്-ദക്ഷിണകന്നഡ അതിര്‍ത്തി അടച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. സംസ്ഥാന അതിര്‍ത്തികളിലെ വിലക്ക് നീക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ അതിര്‍ത്തി അടക്കാന്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന് എന്താണവകാശമെന്ന് ഹൈക്കോടതി ചോദിച്ചു. കേരള പി.സി.സി സെക്രട്ടറി സുബ്ബയ്യറൈ സമര്‍പ്പിച്ച പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കര്‍ണാടക ആരോഗ്യവകുപ്പ്, ദക്ഷിണകന്നഡ ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ക്കും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കി. കേസ് പരിഗണിക്കുന്നതിനായി മാര്‍ച്ച് […]

ബംഗളൂരു: കാസര്‍കോട്-ദക്ഷിണകന്നഡ അതിര്‍ത്തി അടച്ച നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് കര്‍ണാടക ഹൈക്കോടതി. ഇക്കാര്യത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് കോടതി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടീസയച്ചു. സംസ്ഥാന അതിര്‍ത്തികളിലെ വിലക്ക് നീക്കിക്കൊണ്ടുള്ള കേന്ദ്രസര്‍ക്കാരിന്റെ അണ്‍ലോക് മാനദണ്ഡങ്ങള്‍ നിലനില്‍ക്കെ അതിര്‍ത്തി അടക്കാന്‍ ദക്ഷിണകന്നഡ ജില്ലാ ഭരണകൂടത്തിന് എന്താണവകാശമെന്ന് ഹൈക്കോടതി ചോദിച്ചു. കേരള പി.സി.സി സെക്രട്ടറി സുബ്ബയ്യറൈ സമര്‍പ്പിച്ച പൊതുതാത്പര്യഹരജിയിലാണ് ഹൈക്കോടതി ഇത്തരമൊരു അഭിപ്രായപ്രകടനം നടത്തിയത്. കര്‍ണാടക ആരോഗ്യവകുപ്പ്, ദക്ഷിണകന്നഡ ദുരന്തനിവാരണ അതോറിറ്റി എന്നിവര്‍ക്കും സത്യവാങ്ങ്മൂലം സമര്‍പ്പിക്കാന്‍ നോട്ടീസ് നല്‍കി. കേസ് പരിഗണിക്കുന്നതിനായി മാര്‍ച്ച് 5ലേക്ക് മാറ്റി. ജോലിക്കും വിദ്യാഭ്യാസത്തിനും ചികിത്സാസംബന്ധമായ ആവശ്യങ്ങള്‍ക്കുമായി കേരളത്തില്‍ നിന്ന് ദിവസവും ആയിരക്കണക്കിന് ആളുകളാണ് മംഗളൂരു അടക്കമുള്ള പ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന ദക്ഷിണകന്നഡ ജില്ലയിലെത്തുന്നത്. തലപ്പാടി, സാറഡുക്ക, നെട്ടണിഗെ, മുഡ്‌നൂരു, മേനാല, ജാല്‍സൂര്‍ എന്നിവിടങ്ങളില്‍ കോവിഡ് പരിശോധനക്കായി പ്രത്യേക ചെക്ക് പോസ്റ്റുകള്‍ തുറന്നിട്ടുണ്ട്. രണ്ട് ദിവസത്തെ ഇളവുകള്‍ക്ക് ശേഷം ഇന്ന് മുതല്‍ ഈ ചെക്ക് പോസ്റ്റുകളില്‍ കേരളത്തില്‍ നിന്നുള്ളവര്‍ക്ക് കോവിഡ് പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ്. കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് മാത്രമേ കര്‍ണാടകയിലേക്ക് പ്രവേശനമുള്ളൂ. ബാക്കി 12 പ്രധാന അതിര്‍ത്തി പാതകള്‍ കര്‍ണാടക അടച്ചിട്ടുണ്ട്.