ജിതിന്‍ പ്രസാദിന്റെ രാജിക്ക് പിന്നാലെ മറ്റു നേതാക്കളെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന ജിതിന്‍ പ്രസാദ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അനുനയവുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ്-22 നെ അനുനയിപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ഹൈക്കമാണ്ട്. ഗുലാംനബി ആസാദിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കങ്ങള്‍ അടക്കം ആരംഭിച്ചു. ആസാദിനെ തമിഴ്‌നാട്ടില്‍ നിന്ന് സഭയില്‍ എത്തിക്കാനാണ് നീക്കം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ 23 ഓളം […]

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയുടെ വിശ്വസ്തനും മുന്‍ കേന്ദ്രമന്ത്രിയും എ.ഐ.സി.സി. ജനറല്‍ സെക്രട്ടറിയുമായിരുന്ന ജിതിന്‍ പ്രസാദ് പാര്‍ട്ടി വിട്ട് ബി.ജെ.പിയില്‍ ചേര്‍ന്നതോടെ കൂടുതല്‍ നേതാക്കള്‍ പാര്‍ട്ടി വിടാതിരിക്കാന്‍ അനുനയവുമായി കോണ്‍ഗ്രസ് നേതൃത്വം. കോണ്‍ഗ്രസില്‍ സമഗ്രമായ മാറ്റം ആവശ്യപ്പെട്ട് സോണിയാഗാന്ധിക്ക് കത്തെഴുതിയ ഗ്രൂപ്പ്-22 നെ അനുനയിപ്പിക്കാനുള്ള ശക്തമായ ശ്രമത്തിലാണ് ഹൈക്കമാണ്ട്. ഗുലാംനബി ആസാദിന് രാജ്യസഭാ സീറ്റ് നല്‍കാനുള്ള നീക്കങ്ങള്‍ അടക്കം ആരംഭിച്ചു. ആസാദിനെ തമിഴ്‌നാട്ടില്‍ നിന്ന് സഭയില്‍ എത്തിക്കാനാണ് നീക്കം. കഴിഞ്ഞ വര്‍ഷം കോണ്‍ഗ്രസിനുള്ളില്‍ കലാപക്കൊടി ഉയര്‍ത്തിയ 23 ഓളം നേതാക്കളില്‍ ഒരാളായിരുന്നു ജിതിന്‍ പ്രസാദ്. ഗുലാംനബി ആസാദായിരുന്നു ഈ സംഘത്തിന്റെ നേതൃസ്ഥാനത്ത്. ഈയടുത്ത് കോണ്‍ഗ്രസിന് രാജ്യസഭയില്‍ വരുന്ന ഒഴിവുകളിലേക്ക് ഇത്തരം നേതാക്കളെ തിരഞ്ഞെടുത്ത് അനുനയിപ്പിക്കാനുള്ള ശ്രമമാണ് ഹൈക്കമാണ്ട് നടത്തുന്നത്.

Related Articles
Next Story
Share it