വിസ്മയയുടെ മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ മോട്ടോര്‍ വാഹനവകുപ്പുദ്യോഗസ്ഥന്‍ അറസ്റ്റില്‍

കൊല്ലം: നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയുടെ (24) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി അമ്പലത്തുംഭാഗത്തെ കിരണ്‍ കുമാറിനെയാണ് ഡി.വൈ.എസ്.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും കിരണിന്റെ ബന്ധുക്കളെ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് […]

കൊല്ലം: നിലമേല്‍ കൈതോട് കുളത്തിന്‍കര മേലേതില്‍ ത്രിവിക്രമന്‍ നായരുടെ മകള്‍ വിസ്മയയുടെ (24) മരണവുമായി ബന്ധപ്പെട്ട് ഭര്‍ത്താവായ മോട്ടോര്‍വാഹനവകുപ്പുദ്യോഗസ്ഥനെ പൊലീസ് അറസ്റ്റ് ചെയ്തു. പോരുവഴി അമ്പലത്തുംഭാഗത്തെ കിരണ്‍ കുമാറിനെയാണ് ഡി.വൈ.എസ്.പി പി. രാജ്കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. ഗാര്‍ഹികപീഡനം, സ്ത്രീധനപീഡന മരണം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടു ലഭിച്ചശേഷം കൂടുതല്‍ വകുപ്പുകള്‍ ചുമത്തുമെന്നും കിരണിന്റെ ബന്ധുക്കളെ ചോദ്യംചെയ്യുമെന്നും പൊലീസ് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് ഭര്‍ത്താവ് കിരണിന്റെ വീട്ടിലെ രണ്ടാം നിലയിലെ കിടപ്പുമുറിയോട് ചേര്‍ന്ന ശുചിമുറിയില്‍ വിസ്മയയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടത്. സ്ത്രീധനത്തിന്റെ പേരില്‍ വിസ്മയയെ കിരണ്‍ ക്രൂരമായി മര്‍ദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നതായി പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

Related Articles
Next Story
Share it