യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി കാമുകന്റെ പരാതി; അന്വേഷണത്തില്‍ കണ്ടെത്തിയത് ട്രാന്‍സ്‌ജെന്ററിനെ

ബദിയടുക്ക: താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ട്രാന്‍സ്‌ജെന്ററിനെ. മലപ്പുറം സ്വദേശിയായ യുവാവാണ് 'യുവതി' യെ വീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്. തുടര്‍ന്ന് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. 'യുവതി' യുടെ നാട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബദിയടുക്ക പൊലീസ് അന്വേഷണം നടത്തിയത്. യുവാവ് പ്രണയിച്ചത് ട്രാന്‍സ്‌ജെന്ററിനെയാണെന്ന് കണ്ടെത്തിയതോടെ […]

ബദിയടുക്ക: താന്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെടുകയും പിന്നീട് പ്രണയത്തിലാവുകയും ചെയ്ത യുവതിയെ വീട്ടുകാര്‍ തടങ്കലില്‍ വെച്ചതായി യുവാവിന്റെ പരാതി. കോടതി നിര്‍ദ്ദേശ പ്രകാരം കേസെടുത്ത് പൊലീസ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയത് ട്രാന്‍സ്‌ജെന്ററിനെ. മലപ്പുറം സ്വദേശിയായ യുവാവാണ് 'യുവതി' യെ വീട്ടുകാര്‍ തടങ്കലില്‍ പാര്‍പ്പിച്ചുവെന്ന് കാട്ടി ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പ്പസ് ഫയല്‍ ചെയ്തത്.
തുടര്‍ന്ന് കോടതി അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയായിരുന്നു. 'യുവതി' യുടെ നാട് ബദിയടുക്ക പൊലീസ് സ്റ്റേഷന്‍ പരിധിയിലായതിനാലാണ് ബദിയടുക്ക പൊലീസ് അന്വേഷണം നടത്തിയത്. യുവാവ് പ്രണയിച്ചത് ട്രാന്‍സ്‌ജെന്ററിനെയാണെന്ന് കണ്ടെത്തിയതോടെ ഇത് സംബന്ധിച്ച് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുമെന്ന് പൊലീസ് പറഞ്ഞു മാസങ്ങള്‍ക്ക് മുമ്പാണ് ഫേസ്ബുക്ക് പ്രൊഫൈല്‍ വഴി യുവാവ് പരിചയപ്പെട്ടത്. പിന്നീട് ഇരുവരും തമ്മില്‍ ഫോണിലും ബന്ധപ്പെട്ടു. പിന്നീട് 'യുവതി'യെ കുറിച്ച് യാതൊരു വിവരവുമില്ലാതായതോടെയാണ് കാമുകന്‍ പരാതി നല്‍കിയത്.

Related Articles
Next Story
Share it