ഹേമന്ത് സോറന് തിരിച്ചടി; ജാര്‍ഖണ്ഡ് മുഖ്യമന്ത്രി പദം രാജിവെക്കും

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ ശുപാര്‍ശ കമ്മീഷന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ സോറന്‍ ഇന്നുതന്നെ രാജിവെച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 5എ ലംഘിച്ചുവെന്നാണ് സോറനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനനപാട്ടം തനിക്ക് തന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. സോറന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യപാര്‍ട്ടിയാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. […]

ന്യൂഡല്‍ഹി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് കനത്ത തിരിച്ചടി. സോറനെ എം.എല്‍.എ പദത്തില്‍ നിന്ന് അയോഗ്യനാക്കാമെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഈ ശുപാര്‍ശ കമ്മീഷന്‍ സംസ്ഥാന ഗവര്‍ണര്‍ക്ക് കൈമാറി. ഇതോടെ സോറന്‍ ഇന്നുതന്നെ രാജിവെച്ചേക്കുമെന്ന് വാര്‍ത്തകളുണ്ട്. 1951ലെ ജനപ്രാതിനിധ്യ നിയമത്തിലെ 5എ ലംഘിച്ചുവെന്നാണ് സോറനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണ്ടെത്തല്‍. മുഖ്യമന്ത്രി തന്റെ പദവി ദുരുപയോഗം ചെയ്ത് ഖനനപാട്ടം തനിക്ക് തന്നെ അനുവദിച്ചു നല്‍കിയെന്ന ആരോപണത്തിലാണ് നടപടി. സോറന്റെ പാര്‍ട്ടിയും കോണ്‍ഗ്രസും ചേര്‍ന്നുള്ള സഖ്യപാര്‍ട്ടിയാണ് ജാര്‍ഖണ്ഡ് ഭരിക്കുന്നത്. ബി.ജെ.പി ദേശീയ വൈസ് പ്രസിഡണ്ടും ജാര്‍ഖണ്ഡ് മുന്‍ മുഖ്യമന്ത്രിയുമായ രഘുബര്‍ദാസാണ് സോറനെതിരെ ആരോപണം ഉന്നയിച്ചത്.

Related Articles
Next Story
Share it