ഹെലികോപ്ടര്‍ നീക്കി; എം.എ. യൂസഫലി പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി

കൊച്ചി: കൊച്ചി പനങ്ങാട്ട് ഇന്നലെ രാവിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചതുപ്പ് നിലത്തേക്ക് ഇടിച്ചിറക്കിയ, ഗള്‍ഫ് വ്യവസായി എം.എ. യൂസഫലിയും ഭാര്യയും മറ്റു നാലുപേരും സഞ്ചരിച്ച ഹെലികോപ്ടര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. എടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്ടര്‍ കൊണ്ടുപോയത്. അര്‍ധരാത്രി 12മണിയോടെയാണ് ഹെലികോപ്ടര്‍ നീക്കാനുള്ള ദൗത്യം ആരംഭിച്ചത്. പുലര്‍ച്ചെ 5 മണിവരെ നീണ്ടു. അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയില്‍ ആയിരുന്ന എം.എ. യൂസഫലിയും ഭാര്യയും യു.എ.ഇ. രാജ കുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി. യൂസഫലിയുടെ […]

കൊച്ചി: കൊച്ചി പനങ്ങാട്ട് ഇന്നലെ രാവിലെ സാങ്കേതിക തകരാറിനെ തുടര്‍ന്ന് ചതുപ്പ് നിലത്തേക്ക് ഇടിച്ചിറക്കിയ, ഗള്‍ഫ് വ്യവസായി എം.എ. യൂസഫലിയും ഭാര്യയും മറ്റു നാലുപേരും സഞ്ചരിച്ച ഹെലികോപ്ടര്‍ സംഭവ സ്ഥലത്ത് നിന്ന് നീക്കി. എടപ്പള്ളിയിലെ കേന്ദ്രത്തിലേക്കാണ് ഹെലികോപ്ടര്‍ കൊണ്ടുപോയത്. അര്‍ധരാത്രി 12മണിയോടെയാണ് ഹെലികോപ്ടര്‍ നീക്കാനുള്ള ദൗത്യം ആരംഭിച്ചത്. പുലര്‍ച്ചെ 5 മണിവരെ നീണ്ടു.
അപകടത്തെ തുടര്‍ന്ന് കൊച്ചിയിലെ ആസ്പത്രിയില്‍ ആയിരുന്ന എം.എ. യൂസഫലിയും ഭാര്യയും യു.എ.ഇ. രാജ കുടുംബം അയച്ച പ്രത്യേക വിമാനത്തില്‍ അബുദാബിയിലേക്ക് മടങ്ങി. യൂസഫലിയുടെ കൊച്ചിയിലെ വസതിയില്‍ നിന്ന് ലേക്‌ഷോര്‍ ആസ്പത്രിയിലേക്ക് ബന്ധുവായ രോഗിയെ കാണാന്‍ പോകുമ്പോഴാണ് തകരാര്‍ മൂലം ഹെലികോപ്ടര്‍ ഇടിച്ചിറക്കിയത്.

Related Articles
Next Story
Share it