ആദ്യശ്രമത്തില്‍ തന്നെ ഐ ഐ എം എ.ബി.സി.യില്‍ പ്രവേശനം നേടി ഹീന ഫാത്തിമ

കാസര്‍കോട്: ഇന്ത്യയുടെ അക്കാദ മിക് സ്ഥാപനങ്ങളിലെ തന്നെ ഹോളി ട്രിനിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എ.ബി.സി.യുടെ അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിങ്ങളില്‍ ആദ്യ ശ്രമത്തില്‍ തന്നെ അഡ്മിഷന്‍ കരസ്ഥമാക്കി ഹീന ഫാത്തിമ കാസര്‍കോടിന്റെ അഭിമാനമായി. അഡ്മിഷന്‍ പരീക്ഷയായ ആയ സി.എ.ടി 2020ല്‍ 99.61% മാര്‍ക്കും തുടര്‍ന്നുള്ള എല്ലാ ഇന്റര്‍വ്യൂ റൗണ്ടുകളും ക്ലിയര്‍ ചെയ്തുമാണ് ഹീന ഈ ഉന്നത വിജയം കരസ്ഥമാക്കിയത്. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഡല്‍ഹിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ഹീന. ഐ […]

കാസര്‍കോട്: ഇന്ത്യയുടെ അക്കാദ മിക് സ്ഥാപനങ്ങളിലെ തന്നെ ഹോളി ട്രിനിറ്റി എന്നറിയപ്പെടുന്ന ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് എ.ബി.സി.യുടെ അഹമ്മദാബാദ്, ബാംഗ്ലൂര്‍, കൊല്‍ക്കത്ത എന്നിവിങ്ങളില്‍ ആദ്യ ശ്രമത്തില്‍ തന്നെ അഡ്മിഷന്‍ കരസ്ഥമാക്കി ഹീന ഫാത്തിമ കാസര്‍കോടിന്റെ അഭിമാനമായി. അഡ്മിഷന്‍ പരീക്ഷയായ ആയ സി.എ.ടി 2020ല്‍ 99.61% മാര്‍ക്കും തുടര്‍ന്നുള്ള എല്ലാ ഇന്റര്‍വ്യൂ റൗണ്ടുകളും ക്ലിയര്‍ ചെയ്തുമാണ് ഹീന ഈ ഉന്നത വിജയം കരസ്ഥമാക്കിയത്.
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ടെക്നോളജി ഡല്‍ഹിയിലെ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് ഹീന.
ഐ ഐ എം എ.ബി.സി.യുടെ അഹമ്മദാബാദ് സ്ഥാപനത്തില്‍ ചേരാനാണ് ഹീന ഉദ്ദേശിക്കുന്നത്. കോട്ടിക്കുളം സ്വദേശി സിറാജ് അഹമ്മദിന്റെയും തളങ്കര സ്വദേശിനി സാജിതയുടെയും മകളാണ്. പരേതനായ കോട്ടിക്കുളം അബു ഹാഷിം-ആയിഷ ദമ്പതികളുടെയും കാസര്‍കോട് മുനിസിപ്പല്‍ 28-ാം വാര്‍ഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് തളങ്കര മഹമൂദ് ഹാജി-ആസിയമ്മ ദമ്പതികളുടെയും പേരക്കുട്ടി കൂടിയാണ്.

Related Articles
Next Story
Share it