കാസര്‍കോട്/കാഞ്ഞങ്ങാട്: ജില്ലയില്‍ മഴ കനക്കുന്നു. കനത്ത മഴയിലും കാറ്റിലും ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ വ്യാപകമായ നാശനഷ്ട ണ്ടായി. ഇന്ന് രാവിലെ ഇടത്തോട് കോളിയാറില്‍ ശക്തമായ കാറ്റില്‍ മരം വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു. പലസ്ഥലങ്ങളിലും മരങ്ങളും വൈദ്യുതി പോസ്റ്റുകളും വീണ് ഗതാഗത തടസ്സവും വൈദ്യുതി തടസ്സവുമുണ്ടായി. മടിക്കൈ, കാഞ്ഞങ്ങാട് മേഖലകളില്‍ വീടുകള്‍ക്കും നാശനഷ്ടമുണ്ടായി. ചിത്താരിയില്‍ ബേബി ഗോപാലന്റെ വീടിനു മുകളില്‍ മരം വീണു ഭാഗികമായി തകര്‍ന്നു. അതിഞ്ഞാല്‍ സി.കെ അബ്ദുല്ല ഹാജിയുടെ വീടിന്റെ ഓടുകള്‍ കാറ്റില്‍ പറന്നു. കിഴക്കും കരയിലും വീടുകള്‍ക്ക് നാശനഷ്ടണ്ട്. ഭീമനടി കുന്നുംകൈ റോഡില്‍ മരം കടപുഴകി വൈദ്യുതി പോസ്റ്റ് തകര്‍ത്തു. ഇവിടെ ഏറെനേരം ഗതാഗത തടസ്സമുണ്ടായി. പെരിങ്ങോത്ത് നിന്ന് അഗ്നിരക്ഷാസേന എത്തിയാണ് മരം വെട്ടി നീക്കിയത്. ഒടയംചാല്‍ മൂത്താടിയില് പനമരം വീണ് വൈദ്യുതി പോസ്റ്റ് തകര്‍ന്നു.