തെക്കന്‍ ജില്ലകളില്‍ കനത്ത മഴ; രണ്ടുപേരെ കാണാതായി
തിരുവനന്തപുരം: തലസ്ഥാന നഗരിയിലടക്കം സംസ്ഥാനത്ത് തെക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തമായി. രാത്രിയില്‍ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയര്‍ന്നതോടെ, നാല് അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ട നാരങ്ങാനം സ്വദേശിനി സുധ (71) അടക്കം രണ്ടുപേരെയാണ് കാണാതായത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ […]

തിരുവനന്തപുരം: തലസ്ഥാന നഗരിയിലടക്കം സംസ്ഥാനത്ത് തെക്കന്‍ മേഖലകളില്‍ വീണ്ടും മഴ ശക്തമായി. രാത്രിയില്‍ മഴ കനത്ത് പെയ്തതോടെ പലയിടത്തും വെള്ളക്കെട്ടും മണ്ണിടിച്ചിലുമുണ്ടായി. മഴക്കെടുതിയില്‍ സംസ്ഥാനത്ത് രണ്ടുപേരെ കാണാതായി. വെള്ളമുയര്‍ന്നതോടെ, നാല് അണക്കെട്ടുകള്‍ തുറന്നു. പത്തനംതിട്ട നാരങ്ങാനം സ്വദേശിനി സുധ (71) അടക്കം രണ്ടുപേരെയാണ് കാണാതായത്. ബംഗാള്‍ ഉള്‍ക്കടലില്‍ ഒരു ന്യൂനമര്‍ദ്ദത്തിന് കൂടി സാധ്യതയുണ്ടെന്നും മഴ ശക്തമാകുമെന്നും റവന്യൂ മന്ത്രി രാജന്‍ അറിയിച്ചു. അനാവശ്യ യാത്രകള്‍ പരമാവധി ഒഴിവാക്കണം. ഉച്ചക്ക് ശേഷം ഇടിമിന്നലോട് കൂടിയുള്ള മഴക്ക് സാധ്യതയുണ്ട്. നാളെയോടെ മഴ കുറയുമെന്നാണ് പ്രതീക്ഷ.
കനത്തമഴയില്‍ തെക്കന്‍ കേരളത്തില്‍ വ്യാപക നാശംനഷ്ടമാണുണ്ടായത്. തിരുവനന്തപുരത്ത് പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടു. ശ്രീകാര്യത്തും ചെമ്പഴന്തിയിലും മണ്ണിടിച്ചിലുണ്ടായി. പത്തനംതിട്ടയില്‍ രാത്രിയിലും ശക്തമായ മഴ പെയ്തു. ഉരുള്‍പൊട്ടലും മലവെള്ളപ്പാച്ചിലുമുണ്ടായി. കോന്നി കൊക്കാത്തോട് മേഖലയില്‍ ആണ് ഇന്നലെ വലിയ നാശനഷ്ടം ഉണ്ടായത്. മലയോര മേഖലയിലേക്ക് ഉള്ള രാത്രി യാത്രക്ക് ജില്ലാ കലക്ടര്‍ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. പത്തനംതിട്ടയില്‍ റെഡ് അലര്‍ട്ടും തിരുവനന്തപുരം, എറണാകുളം, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണ്.