11 ജില്ലകളില്‍ കനത്ത മഴ; കോട്ടയത്ത് ഉരുള്‍പൊട്ടല്‍

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയതായി സംശയം. മഴക്കെടുതി വിലയിരുത്താന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകും. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു. രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ […]

തിരുവനന്തപുരം: തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും കനത്ത മഴ. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടി. പത്തനംതിട്ട കണിച്ചേരിക്കുഴിയില്‍ ഉരുള്‍പൊട്ടിയതായി സംശയം.
മഴക്കെടുതി വിലയിരുത്താന്‍ റവന്യൂ മന്ത്രി ജില്ലാ കലക്ടര്‍മാരുടെ യോഗം വിളിച്ചു. സംസ്ഥാനത്ത് വരും മണിക്കൂറുകളില്‍ മഴ ശക്തമാകും. ഒറ്റപ്പട്ട തീവ്രമഴക്കും ഇടിമിന്നലിനും സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ കനത്ത മഴ തുടരുന്നു.
രാത്രി മുതല്‍ തുടങ്ങിയ മഴയില്‍ തിരുവനന്തപുരം നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു. തെന്മല പരപ്പാര്‍ അണക്കെട്ടിന്റെ മൂന്ന് ഷട്ടറുകള്‍ 50 സെന്റിമീറ്റര്‍ ഉയര്‍ത്തിയിട്ടുണ്ട്. കക്കി, ആനത്തോട് ഡാമുകളിലും പമ്പ ത്രിവേണിയിലും ജലനിരപ്പ് ഉയരുന്നു. എ.സി കനാല്‍ കരകവിഞ്ഞു.
എ.സി. റോഡിന്റെ പുനര്‍നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തടസപ്പെട്ടു. പത്തനംതിട്ട ജില്ലയില്‍ 2018ല്‍ പെയ്തതിനു സമാനമായി കനത്ത മഴ തുടരുന്നു.
12 മണിക്കൂറിനിടെ 10 സെന്റിമീറ്റര്‍ മഴ പെയ്തതായാണ് അനൗദ്യോഗിക കണക്ക്. ജില്ലയിലെ പ്രധാന അണക്കെട്ടുകളെല്ലാം നിറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രണ്ടാമത്തെ ജല വൈദ്യുതി പദ്ധതിയായ ശബരിഗിരിയുമായ ബന്ധപ്പെട്ട കക്കി, ആനത്തോട് ഡാമുകളില്‍ ക്രമാതീതമായി ജലനിരപ്പ് ഉയര്‍ന്നു.

Related Articles
Next Story
Share it