സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തും; കനത്ത മഴ, തിങ്കളാഴ്ച കാസര്‍കോട്ട് യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരുമെന്നും ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ മൂന്നിനോ അതിനുമുമ്പോ എത്തുമെന്നാണ് പ്രവചനം. നേരത്തെ തിങ്കളാഴ്ച മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്. മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്ന്, രണ്ടു തീയതികളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ പെയ്യുമെന്നതിനാല്‍ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവര്‍ഷം ജൂണ്‍ മൂന്നോടെയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ വകുപ്പ്. കനത്ത മഴ തുടരുമെന്നും ഇത്തവണ ശരാശരിയിലും കൂടുതല്‍ മഴ ലഭിച്ചേക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു. ജൂണ്‍ മൂന്നിനോ അതിനുമുമ്പോ എത്തുമെന്നാണ് പ്രവചനം. നേരത്തെ തിങ്കളാഴ്ച മുതല്‍ കാലവര്‍ഷമെത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്. തെക്ക് പടിഞ്ഞാറന്‍ കാറ്റ് ജൂണ്‍ ഒന്നുമുതല്‍ ശക്തിപ്രാപിക്കുമെന്നാണ് ഇപ്പോള്‍ കാലാവസ്ഥ വകുപ്പ് പറയുന്നത്.
മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒന്ന്, രണ്ടു തീയതികളില്‍ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ശക്തമായ മഴ പെയ്യുമെന്നതിനാല്‍ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു.
യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളും തിയതിയും
മെയ് 30: ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍.
മെയ് 31: ആലപ്പുഴ, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്.
ജൂണ്‍ 01: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍.
ജൂണ്‍ 02: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ജൂണ്‍ 03: തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം.
ഇന്നുമുതല്‍ ജൂണ്‍ ഒന്നുവരെ കേരളത്തിലും ലക്ഷദ്വീപിലും മണിക്കൂറില്‍ 40 മുതല്‍ 50 കി.മീ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുണ്ട്. ഈ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോകാന്‍ പാടുള്ളതല്ലെന്നും കാലാവസ്ഥാ വകുപ്പ് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.