തിരുവനന്തപുരം: വടക്കന്‍ കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് കാസര്‍കോട്ടുള്‍പ്പെടെ നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. മലപ്പുറം, കണ്ണൂര്‍, കോഴിക്കോട് എന്നിവയാണ് മറ്റു ജില്ലകള്‍.
ഞായറാഴ്ച മുതല്‍ മൂന്ന് ദിവസത്തേക്ക് എറണാകുളം ജില്ലയിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്പെടുന്നതിന്റെ സൂചന നല്കി കൊച്ചിയില്‍ രാവിലെ മുതല്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. തിരുവനന്തപുരത്തും വിവിധ ഭാഗങ്ങളില്‍ രാവിലെ മുതല്‍ നേരിയ മഴ പെയ്യുന്നുണ്ട്.
കേരള, ലക്ഷദ്വീപ് തീരത്ത് 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യയുണ്ടെന്നും കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ മുതല്‍ ചൊവ്വ വരെയുള്ള ദിവസങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കാലവര്‍ഷം ശക്തിപ്രാപിക്കുന്നതോടെ കടലില്‍ പോകാന്‍ കഴിയാത്ത മത്സ്യത്തൊഴിലാളികള്‍ക്ക് ദിവസവും 200 രൂപയും ഭക്ഷ്യകിറ്റും നല്‍കുമെന്ന് ഫിഷറീസ് മന്ത്രി സജി ചെറിയാന് രാവിലെ പ്രഖ്യാപിച്ചിരുന്നു.