14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും കാറ്റിനും സാധ്യത, 2 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: ഏപ്രില്‍ 14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 12നും 14നും ഇടുക്കിയിലും, 14ന് വയനാട്ടിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. 30-40 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് […]

തിരുവനന്തപുരം: ഏപ്രില്‍ 14 വരെ സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ്. ഇതേ തുടര്‍ന്ന് രണ്ട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഏപ്രില്‍ 12നും 14നും ഇടുക്കിയിലും, 14ന് വയനാട്ടിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.

30-40 കിലോ മീറ്റര്‍ വേഗതയില്‍ വരെ കാറ്റ് വീശിയടിച്ചേക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ഉച്ചക്ക് രണ്ട് മണി മുതല്‍ രാത്രി 10 മണിവരെയുള്ള സമയത്ത് ഇടിമിന്നലിനുള്ള സാധ്യത കൂടുതലാണ്. ചില സമയങ്ങളില്‍ രാത്രി വൈകിയും ഇത് തുടര്‍ന്നേക്കാം. മലയോര മേഖലയില്‍ ഇടിമിന്നല്‍ സജീവമാകാനാണ് സാധ്യത.

Related Articles
Next Story
Share it