മഴ കനത്തു: ദേശീയപാത സര്‍വീസ് റോഡ് പലേടത്തും തകര്‍ന്നു; ദുരിതമായി വെള്ളക്കെട്ടും

കാസര്‍കോട്: മഴ കനത്തതോടെ ്‌നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ മഴക്കാലയാത്ര ദുസ്സഹമായി മാറുകയാണ്. കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ദേശീയപാതയില്‍ വാഹനയാത്രയും ദുസ്സഹമായി. ഇതോടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെനേരം കുരുക്കില്‍ പെടുന്നു.മൊഗ്രാല്‍ ടൗണില്‍ അടിപ്പാതയ്ക്ക് സമീപം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇവിടെ ദേശീയപാത സര്‍വീസ് റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സര്‍വീസ് റോഡില്‍ ചെര്‍ക്കള, വിദ്യാനഗര്‍, മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍ […]

കാസര്‍കോട്: മഴ കനത്തതോടെ ്‌നിര്‍മ്മാണ പ്രവര്‍ത്തി പുരോഗമിക്കുന്ന ദേശീയപാത സര്‍വീസ് റോഡില്‍ പലേടത്തും വലിയ കുഴികള്‍ രൂപപ്പെട്ടു. ചിലയിടങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടതോടെ മഴക്കാലയാത്ര ദുസ്സഹമായി മാറുകയാണ്. കുഴികളും വെള്ളക്കെട്ടും രൂപപ്പെട്ടതോടെ ദേശീയപാതയില്‍ വാഹനയാത്രയും ദുസ്സഹമായി. ഇതോടെ ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ ഏറെനേരം കുരുക്കില്‍ പെടുന്നു.
മൊഗ്രാല്‍ ടൗണില്‍ അടിപ്പാതയ്ക്ക് സമീപം റോഡ് പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇവിടെ ദേശീയപാത സര്‍വീസ് റോഡില്‍ പരക്കെ കുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. അതേസമയം നിര്‍മ്മാണ പ്രവൃത്തി നടന്നുകൊണ്ടിരിക്കുന്ന സര്‍വീസ് റോഡില്‍ ചെര്‍ക്കള, വിദ്യാനഗര്‍, മൊഗ്രാല്‍, മൊഗ്രാല്‍പുത്തൂര്‍ ഭാഗങ്ങളില്‍ വലിയ വെള്ളക്കെട്ടും രൂപപ്പെട്ടിട്ടുണ്ട്. മഴവെള്ളം ഒഴുകിപ്പോകുന്നതിനുള്ള ഓവുചാല്‍ പ്രവൃത്തി പൂര്‍ത്തിയാകാത്തതാണ് വെള്ളക്കെട്ടിന് കാരണമാകുന്നത്. ഇത് വാഹനയാത്രക്കാര്‍ക്ക് വലിയ ദുരിതമാണ് ഉണ്ടാക്കുന്നത്.
മഴവെള്ളം കെട്ടിക്കിടക്കുന്നത് റോഡിന്റെ പൂര്‍ണമായ തകര്‍ച്ചയ്ക്ക് കാരണമാവുന്നു. ദേശീയപാത നിര്‍മ്മാണ പ്രവൃര്‍ത്തികളിലെ ദീര്‍ഘവീക്ഷണമില്ലായ്മയാണ് റോഡ് തകര്‍ച്ചയ്ക്ക് കാരണമെന്ന് നേരത്തെ തന്നെ ആക്ഷേപമുണ്ട്. കാലവര്‍ഷം മുന്‍കൂട്ടി കാണാതെ പോയതാണ് ഇത്തരത്തില്‍ പാളിച്ചകള്‍ക്ക് കാരണമാവുന്നതും.

Related Articles
Next Story
Share it