കൊക്കയാര്‍ ഉരുള്‍പൊട്ടലില്‍ ആറ് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു; കുട്ടികളുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ച നിലയില്‍; സംസ്ഥാനത്ത് മഴക്കെടുതിയില്‍ മരണം 35 ആയി

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 35 ആയെന്നാണ് സര്‍ക്കാര്‍ കണക്ക്. കോട്ടയം 13, ഇടുക്കി 9, മലപ്പുറം 3, അലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട്, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒരോ ആളുകള്‍ വീതം മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ […]

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ നാശം വിതയ്ക്കുന്നു. സംസ്ഥാനത്ത് മഴക്കെടുതിയില്‍ കഴിഞ്ഞ ആറ് ദിവസത്തിനിടെ മരിച്ചവരുടെ എണ്ണം 35 ആയെന്നാണ് സര്‍ക്കാര്‍ കണക്ക്. കോട്ടയം 13, ഇടുക്കി 9, മലപ്പുറം 3, അലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളില്‍ രണ്ട്, തൃശ്ശൂര്‍, പാലക്കാട്, കോഴിക്കോട്, കൊല്ലം, പത്തനംതിട്ട എന്നീ ജില്ലകളില്‍ ഒരോ ആളുകള്‍ വീതം മരിച്ചതായാണ് ഒടുവിലത്തെ കണക്ക്. ഇടുക്കി ജില്ലയിലെ കൊക്കയാറിലുണ്ടായ ഉരുള്‍പൊട്ടലില്‍ കാണാതായ ആറുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. നാല് കുട്ടികള്‍ ഉള്‍പ്പെടെ ആറ് പേരുടെ മൃതദേഹമാണ് കണ്ടെത്തിയത്.

ഷാജി ചിറയില്‍ (55), ചേരിപ്പുറത്ത് സിയാദിന്റെ ഭാര്യ ഫൗസിയ (28), മകന്‍ അമീന്‍ സിയാദ് (7), മകള്‍ അംന സിയാദ് (7), കല്ലുപുരയ്ക്കല്‍ ഫൈസലിന്റെ മക്കളായ അഫ്‌സാന്‍ ഫൈസല്‍ (8), അഹിയാന്‍ ഫൈസല്‍ (4) എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. അംന, അഫ്‌സാന്‍, അഹിയാന്‍ എന്നിവരുടെ മൃതദേഹങ്ങള്‍ കെട്ടിപ്പിടിച്ചു കിടക്കുന്ന രീതിയിലായിരുന്നു കണ്ടെത്തിയത്.

കോട്ടയം കൂട്ടിക്കലില്‍ ഉരുള്‍പൊട്ടലില്‍ മരിച്ച 10 പേരുടെ മൃതദേഹം കണ്ടെത്തി. പ്ലാപ്പള്ളിയില്‍ നിന്ന് നാലു മൃതദേഹങ്ങളും കാവാലിയില്‍ നിന്ന് ആറ് മൃതദേഹങ്ങളുമാണ് കിട്ടിയത്. ഏന്തയാറില്‍ പിക്കപ്പ് ഓടിക്കുന്ന ഷാലിത്ത് ഓലിക്കല്‍ എന്നയാളുടെ മൃതദേഹം രാവിലെ കണ്ടെത്തി. കാഞ്ഞിരപ്പള്ളി പട്ടിമറ്റത്ത് ഒഴുക്കില്‍പ്പെട്ട രാജമ്മയുടെ മൃതദേഹവും ഏന്തയാര്‍ വല്യന്ത സ്വദേശിനി സിസിലി (65)യുടെ മൃതദേഹവും കണ്ടെത്തി.

വടകര കുന്നുമ്മക്കരയില്‍ രണ്ട് വയസുകാരന്‍ വെള്ളത്തില്‍ മുങ്ങി മരിച്ചു. കണ്ണൂക്കരയിലെ പട്ടാണി മീത്തല്‍ ഷംജാസിന്റെ മകന്‍ മുഹമ്മദ് റൈഹാന്‍ ആണ് മരിച്ചത്. രാവിലെ കടയില്‍ പോയ സഹോദരന് പുറകെ നടന്ന കുട്ടി വീടിനരികെയുള്ള തോട്ടില്‍ വീഴുകയായിരുന്നു. തൊടുപുഴ കാഞ്ഞാറില്‍ കാര്‍ ഒഴുക്കില്‍പ്പെട്ട് രണ്ട് പേര്‍ ശനിയാഴ്ച മരിച്ചിരുന്നു.

Related Articles
Next Story
Share it