കനത്ത മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

കാസര്‍കോട്: ജില്ലയില്‍ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തെക്കില്‍, ചെര്‍ക്കള, അംഗഡിമുഗര്‍ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണു. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി.മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകി മധൂര്‍ പഞ്ചായത്ത് പരിധിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. ഏതാനും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീബാഗില്‍, പട്‌ള, മൊഗര്‍, പൊയ്യവളപ്പ്, ബീയാരം തുടങ്ങിയ പ്രദേശങ്ങളിലെയും നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

കാസര്‍കോട്: ജില്ലയില്‍ രണ്ടുദിവസങ്ങളിലായി കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. തെക്കില്‍, ചെര്‍ക്കള, അംഗഡിമുഗര്‍ ഭാഗങ്ങളില്‍ മണ്ണിടിഞ്ഞ് വീണു. ചിലയിടങ്ങളില്‍ ഗതാഗത തടസ്സവുമുണ്ടായി.
മധുവാഹിനിപ്പുഴ കരകവിഞ്ഞൊഴുകി മധൂര്‍ പഞ്ചായത്ത് പരിധിയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി.
മധൂര്‍ ശ്രീ മദനന്തേശ്വര സിദ്ധിവിനായക ക്ഷേത്രത്തിലേക്കും നിരവധി വീടുകളിലേക്കും വെള്ളം കയറി. ഏതാനും കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ശ്രീബാഗില്‍, പട്‌ള, മൊഗര്‍, പൊയ്യവളപ്പ്, ബീയാരം തുടങ്ങിയ പ്രദേശങ്ങളിലെയും നിരവധി വീടുകളിലേക്ക് വെള്ളം കയറിയിട്ടുണ്ട്.

Related Articles
Next Story
Share it