തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിംഗ്

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 12 മണി വരെ 35 ശതമാനം പോളിങ് രേഖപ്പെടുത്തി. 239 പോളിങ് ബൂത്തുകളില്‍ നിന്നുള്ള പോളിങ് ശതമാനമാണിത്. ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു പോളിംഗ്. യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംഗ്ഷനിലെ 50-ാം നമ്പര്‍ ബൂത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ […]

കൊച്ചി: തൃക്കാക്കര ഉപതിരഞ്ഞെടുപ്പില്‍ കനത്ത പോളിങ്. 12 മണി വരെ 35 ശതമാനം പോളിങ് രേഖപ്പെടുത്തി. 239 പോളിങ് ബൂത്തുകളില്‍ നിന്നുള്ള പോളിങ് ശതമാനമാണിത്. ആദ്യ മൂന്നു മണിക്കൂറില്‍ പോളിങ് 20 ശതമാനം കടന്നു. രാവിലെ എട്ടു വരെ 8.15 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണ ഇതേസമയം 6.54 %ആയിരുന്നു പോളിംഗ്.
യു.ഡി.എഫ് സ്ഥാനാര്‍ഥി ഉമ തോമസ് പാലാരിവട്ടം പൈപ്പ്ലൈന്‍ ജംഗ്ഷനിലെ 50-ാം നമ്പര്‍ ബൂത്തിലും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് വാഴക്കാലയിലെ 140-ാം നമ്പര്‍ ബൂത്തിലും വോട്ടു രേഖപ്പെടുത്തി. നല്ല ആത്മവിശ്വാസമുണ്ടെന്നും തൃക്കാക്കരയിലെ ജനങ്ങള്‍ തന്നോടൊപ്പം നില്‍ക്കുമെന്നും ഉമാ തോമസ് പറഞ്ഞു. ഇന്ന് തനിക്ക് പൂര്‍ണ്ണ തൃപ്തിയുണ്ടെന്നും പോളിംഗ് ശതമാനം വര്‍ധിക്കുന്നത് ഇടതുമുന്നണിക്ക് ഗുണം ചെയ്യുമെന്നും ജോ ജോസഫും പ്രതികരിച്ചു. സന്തോഷകരമായ സാഹചര്യമാണ് ഉള്ളതെന്നും അട്ടിമറി വിജയന്‍ പ്രതീക്ഷിക്കുന്നുവെന്നും ബി.ജെ.പി സ്ഥാനാര്‍ത്ഥി എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു. നടന്‍ മമ്മൂട്ടി അടക്കമുള്ള താരങ്ങള്‍ രാവിലെ തന്നെ വോട്ട് രേഖപ്പെടുത്താനെത്തി. പൊന്നൊരുന്നി എല്‍.പി സ്‌കൂളിലാണ് മമ്മൂട്ടി വോട്ട് ചെയ്തത്. തൃക്കാക്കര മണ്ഡലത്തിലെ എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്നും ഇത് നമ്മുടെ അവകാശമാണെന്നും അദ്ദേഹം പറഞ്ഞു. ഇടത് സ്ഥാനാര്‍ത്ഥി ജോ ജോസഫും ഈ സമയം ബൂത്തിലുണ്ടായിരുന്നു. അദ്ദേഹത്തോട് കുശലം പറഞ്ഞ ശേഷമാണ് മമ്മൂട്ടി മടങ്ങിയത്. സിനിമാ പ്രവര്‍ത്തകരായ ഹരിശ്രീ അശോകന്‍, അന്ന ബെന്‍, നടന്‍ ലാല്‍, രഞ്ജി പണിക്കര്‍ തുടങ്ങിയവരും രാവിലെ തന്നെ വോട്ട് രേഖപ്പെടുത്തി. സര്‍ക്കാറിനെ വിലയിരുത്തുന്ന തിരഞ്ഞെടുപ്പായിരിക്കുമെന്ന് രഞ്ജി പണിക്കര്‍ പറഞ്ഞു.
അതിനിടെ മോട്ടിച്ചോട് ബൂത്തില്‍ പ്രിസൈഡിങ് ഓഫിസര്‍ മദ്യപിച്ചെന്ന ആക്ഷേപത്തെ തുടര്‍ന്ന് പകരം ആളെ നിയമിച്ചു.
വൈകിട്ട് 6 വരെയാണ് പോളിങ്. ഏതാണ്ട് 75 ശതമാനം കടക്കുമെന്നാണ് കണക്കുകൂട്ടല്‍. വെള്ളിയാഴ്ചയാണ് വോട്ടെണ്ണല്‍.

Related Articles
Next Story
Share it