കനത്ത മൂടല്‍മഞ്ഞ്; കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചിയിലിറക്കി, കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനവും വൈകി

കണ്ണൂര്‍: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനവും പറന്നുയരാനാകാതെ വൈകി. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനവും മംഗളൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്. യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതാത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. […]

കണ്ണൂര്‍: കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കണ്ണൂര്‍, മംഗളൂരു വിമാനത്താവളങ്ങളില്‍ ഇറങ്ങേണ്ട വിമാനങ്ങള്‍ കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിലിറക്കി. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്ക് പുലര്‍ച്ചെ പുറപ്പെടേണ്ട വിമാനവും പറന്നുയരാനാകാതെ വൈകി. ദുബൈയില്‍ നിന്ന് കണ്ണൂരിലേക്കുള്ള യാത്രക്കാരുമായി വന്ന എയര്‍ ഇന്ത്യ വിമാനവും മംഗളൂരുവില്‍ ഇറങ്ങേണ്ടിയിരുന്ന എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനവുമാണ് കൊച്ചിയിലിറക്കിയത്.

യാത്രക്കാര്‍ വിമാനത്തില്‍ തന്നെ തുടരുകയാണ്. കാലാവസ്ഥ അനുകൂലമായാല്‍ വിമാനങ്ങള്‍ അതാത് വിമാനത്താവളങ്ങളിലേക്ക് തിരികെ പോകും. വൈകാതെ മടങ്ങാനാവുമെന്നാണ് പ്രതീക്ഷയെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ വ്യക്തമാക്കി. കരിപ്പൂരില്‍ നിന്ന് ഇന്ന് പുലര്‍ച്ചെ മൂന്നരക്ക് ദുബൈയിലേക്ക് പോകേണ്ട എയര്‍ ഇന്ത്യ വിമാനമാണ് പുറപ്പെടാന്‍ തടസം നേരിടുന്നത്. ഇതില്‍ യാത്ര ചെയ്യേണ്ട 186 പേരും വിമാനത്താവളത്തിലെ ലോഞ്ചില്‍ തന്നെ കഴിയുകയാണെന്നാണ് വിവരം.

Related Articles
Next Story
Share it