ടീം രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് ചോര്‍ത്തി നല്‍കി; മുന്‍ സിംബാവെ ക്യാപ്റ്റനും കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ എട്ടുവര്‍ഷത്തേക്ക് വിലക്കി ഐസിസി

ദുബൈ: വാതുവെപ്പുകാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിംബാവെ ക്യാപ്റ്റനും കോച്ചും ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ ഐസിസി എട്ടുവര്‍ഷത്തേക്ക് വിലക്കി. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെയും രാജ്യാന്തര തലത്തില്‍ സിംബാവെ ദേശീയ ടീമിന്റെയും ബൗളിങ് പരിശീലകനായിരുന്ന സ്ട്രീക്ക് രണ്ടു ടീമുകളുടെയും രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് കൈമാറിയെന്നും അതിന് പ്രതിഫലമായി ബിറ്റ്‌കോയിന്‍ കൈപ്പറ്റിയെന്നുമാണ് കേസ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അഞ്ചും ശരിയാണെന്ന് ഹീത് സ്ട്രീക്ക് സമ്മതിച്ചതായി വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ഇന്ത്യക്കാരനായ മിസ്റ്റര്‍ എക്‌സ് […]

ദുബൈ: വാതുവെപ്പുകാര്‍ക്ക് രഹസ്യങ്ങള്‍ ചോര്‍ത്തി നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുന്‍ സിംബാവെ ക്യാപ്റ്റനും കോച്ചും ഐപിഎല്ലില്‍ കൊല്‍ക്കത്തയുടെ പരിശീലകനുമായിരുന്ന ഹീത് സ്ട്രീക്കിനെ ഐസിസി എട്ടുവര്‍ഷത്തേക്ക് വിലക്കി. ഐ.പി.എല്ലില്‍ കൊല്‍ക്കത്തയുടെയും രാജ്യാന്തര തലത്തില്‍ സിംബാവെ ദേശീയ ടീമിന്റെയും ബൗളിങ് പരിശീലകനായിരുന്ന സ്ട്രീക്ക് രണ്ടു ടീമുകളുടെയും രഹസ്യങ്ങള്‍ വാതുവെപ്പുകാര്‍ക്ക് കൈമാറിയെന്നും അതിന് പ്രതിഫലമായി ബിറ്റ്‌കോയിന്‍ കൈപ്പറ്റിയെന്നുമാണ് കേസ്. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ ഉന്നയിച്ച ആരോപണങ്ങളില്‍ അഞ്ചും ശരിയാണെന്ന് ഹീത് സ്ട്രീക്ക് സമ്മതിച്ചതായി വാര്‍ത്ത കുറിപ്പില്‍ പറയുന്നു.

ഇന്ത്യക്കാരനായ മിസ്റ്റര്‍ എക്‌സ് എന്ന വാതുവെപ്പുകാരനുമായി ദീര്‍ഘകാലം വാട്‌സാപ് വഴിയും മെയില്‍ വഴിയും ബന്ധം നിലനിര്‍ത്തുകയും താന്‍ പരിശീലിപ്പിച്ച ടീമുകളുടെ രഹസ്യങ്ങള്‍ കൈമാറുകയും ചെയ്തതായി അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. 2018ലെ സിംബാവെ- ബംഗ്ലദേശ്- ശ്രീലങ്ക ത്രിരാഷ്ട്ര പരമ്പരയില്‍ ടീമിന്റെ രഹസ്യങ്ങളും കൈമാറിയതില്‍ പെടും. രഹസ്യങ്ങള്‍ പങ്കുവെച്ചെങ്കിലും അവ മത്സര ഫലങ്ങളെ ബാധിച്ചിട്ടില്ലെന്നാണ് കണ്ടെത്തല്‍.

സിംബാവെ ലോകക്രിക്കറ്റിന് സമ്മാനിച്ച ഏറ്റവും മികച്ച താരങ്ങളിലൊരാളായ സ്ട്രീക് പരിശീലക വേഷത്തിലുണ്ടായിരുന്ന 2017, 2018 വര്‍ഷങ്ങളിലെ മത്സരങ്ങളാണ് ഐ.സി.സി പരിശോധിച്ചത്. നാലു താരങ്ങളുടെ പ്രകടനത്തെ സ്വാധീനിക്കാന്‍ താരം ശ്രമിച്ചതായും ഐ.സി.സി വാര്‍ത്ത കുറിപ്പില്‍ പറയുന്നു. ഐ.പി.എല്ലിനും ത്രിരാഷ്ട്ര പരമ്പരയ്ക്കും പുറമെ അഫ്ഗാനിസ്ഥാന്‍ പ്രിമിയര്‍ ലീഗ്, ബി.പി.എല്‍ എന്നിവയിലും ഇടപെടാന്‍ ശ്രമിച്ചിരുന്നു.

2018 വരെ പരിശീലകനായിരുന്നു. 2019ല്‍ ദേശീയ ടീമിനെ ലോകകപ്പിനെത്തിക്കാനാവാതെ വന്നതിനെ തുടര്‍ന്ന് രാജിവെക്കകുയായിരുന്നു. 2018ലാണ് കൊല്‍ക്കത്തയുടെ ബൗളിങ് കോച്ചായി സേവനം ചെയ്തത്. ടെസ്റ്റ്, ഏകദിന ഫോര്‍മാറ്റുകളില്‍ സിംബാബ്‌വെക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റ് നേടിയ താരമാണ് സ്ട്രീക്ക്.

Related Articles
Next Story
Share it