ചൂടില്‍ പിടയുന്ന ജീവജാലങ്ങള്‍

നാട് ചൂടിനാല്‍ വെന്തുരുകുകയാണ്. മനുഷ്യരും നാല്‍കാലികളും പക്ഷികളും ചൂട് സഹിക്കാന്‍ കഴിയാതെ പരക്കം പാച്ചിലിലാണ്. പലരുടേയും വീട്ടുവളപ്പിലെ തെങ്ങുകളും മരങ്ങളും മറ്റും കത്തിക്കരിഞ്ഞുപോയിക്കുന്നു. ഒരുദിവസം നാലഞ്ച് പ്രാവശ്യം കുളിച്ചാലും വിയര്‍ത്ത് ഒലിക്കുന്ന അവസ്ഥയാണ്. തൊണ്ട വരണ്ട് മരുഭൂമി പോലെ. റമദാന്‍ വ്രതമാസമായതിനാല്‍ വിശ്വാസികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. അന്നപാനീയങ്ങള്‍ വെടിഞ്ഞാണ് മുസ്ലിം വിശ്വാസികള്‍ റമദാനില്‍ ഒരു മാസം നോമ്പ് അനുഷ്ടിക്കുന്നത്. വരണ്ട ചുണ്ടിനും തൊണ്ടയ്ക്കും ഈ കൊടും ചൂട് ഇരട്ടി പ്രഹരമാവുന്നു.വീടിനകത്ത് ഫാനിട്ട് ഇരുന്നാല്‍ ചൂട് കാറ്റാണ്. […]

നാട് ചൂടിനാല്‍ വെന്തുരുകുകയാണ്. മനുഷ്യരും നാല്‍കാലികളും പക്ഷികളും ചൂട് സഹിക്കാന്‍ കഴിയാതെ പരക്കം പാച്ചിലിലാണ്. പലരുടേയും വീട്ടുവളപ്പിലെ തെങ്ങുകളും മരങ്ങളും മറ്റും കത്തിക്കരിഞ്ഞുപോയിക്കുന്നു. ഒരുദിവസം നാലഞ്ച് പ്രാവശ്യം കുളിച്ചാലും വിയര്‍ത്ത് ഒലിക്കുന്ന അവസ്ഥയാണ്. തൊണ്ട വരണ്ട് മരുഭൂമി പോലെ. റമദാന്‍ വ്രതമാസമായതിനാല്‍ വിശ്വാസികള്‍ ഏറെ പ്രയാസം അനുഭവിക്കുന്നു. അന്നപാനീയങ്ങള്‍ വെടിഞ്ഞാണ് മുസ്ലിം വിശ്വാസികള്‍ റമദാനില്‍ ഒരു മാസം നോമ്പ് അനുഷ്ടിക്കുന്നത്. വരണ്ട ചുണ്ടിനും തൊണ്ടയ്ക്കും ഈ കൊടും ചൂട് ഇരട്ടി പ്രഹരമാവുന്നു.
വീടിനകത്ത് ഫാനിട്ട് ഇരുന്നാല്‍ ചൂട് കാറ്റാണ്. പുറത്തിറങ്ങാന്‍ പറ്റാത്തത്ര ചൂടാണ്. ചൂടില്‍ ജീവജാലങ്ങള്‍ പിടയുകയാണ്. വേനല്‍മഴ പോലുമില്ലാതെ അതിന് വേണ്ടി പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയാണ് എല്ലാവരും. ചില നേരങ്ങളില്‍ അപ്രതീക്ഷിതമായി കാറ്റ് വീശുന്നുണ്ടെങ്കിലും പച്ചിലകള്‍ പോലും അനങ്ങാതെ നില്‍ക്കുന്ന കാഴ്ചയാണ് പലപ്പോഴും കാണാന്‍ പറ്റുന്നത്. അതികഠിനമായ സൂര്യകിരണങ്ങള്‍ ഭൂമിയിലേക്ക് പതിക്കുമ്പോള്‍ ശരീര ഭാഗങ്ങള്‍ ചൊറിഞ്ഞ് പൊട്ടുകയാണ്. ഉഷ്ണം കൂടി വരുന്നതിനാല്‍ നാല്‍കാലികള്‍, പക്ഷികള്‍ ദാഹിച്ചു വലയുകയാണ്.
വേനല്‍ മഴയ്ക്ക് വേണ്ടി ഭൂമി കേഴുമ്പോഴും ആകാശത്ത് അങ്ങിങ്ങായി കാര്‍മേഘം ഉരുണ്ടു കൂടി നില്‍ക്കുന്നതല്ലാതെ വേനല്‍ മഴ പെയ്യുന്നില്ല. മിക്കസ്ഥലങ്ങളിലും കിണറുകള്‍ വറ്റി വെള്ളം കിട്ടാക്കനിയായി മാറിയിരിക്കുന്നു. വേനല്‍ മഴ പെയ്യാത്തതു കാരണം ഉഷ്ണത്തിന് കാഠിന്യം കൂടുകയാണ്. കുടിവെള്ള ക്ഷാമ പരിഹാരവുമായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സംഘടനകളും രംഗത്തിറങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ ദാഹിച്ച് വലഞ്ഞുപോവും.
ഇത്തരം കാഠിന്യമേറിയ ചൂടില്‍ നിന്നും ആശ്വാസം കിട്ടാന്‍ ജൂണ്‍ വരെ കാത്തിരിക്കേണ്ടി വരുമോ? മാര്‍ച്ച് മാസങ്ങളില്‍ സാധാരണയായി ഇത്തരം ചൂട് അനുഭവപ്പെടാത്തതാണ്. തെരുവോരങ്ങളിലും വീട്ടു പറമ്പുകളിലും വളര്‍ന്നു പന്തലിച്ചു നിന്നിരുന്ന തണല്‍ മരങ്ങളെയെല്ലാം വെട്ടി നിരത്തിയതാണ് ഇത്തരത്തില്‍ ചൂടിന് കാഠിന്യം വര്‍ധിക്കാന്‍ കാരണമായത്. ഇത്തവണ ദേശീയപാതാ വികസനത്തിന്റെ പേരില്‍ റോഡ് വക്കുകളിലെ മരങ്ങളെല്ലാം പിഴുതെടുത്തതോടെ ചൂടിന് കാഠിന്യം പിന്നെയും കൂടി. ദേശീയപാതയോരങ്ങളിലൂടെ നടന്ന് പോവാന്‍ പോലും പറ്റാത്ത അവസ്ഥയാണ് ഇപ്പോള്‍ അനുഭവപ്പെട്ട് കൊണ്ടിരിക്കുന്നത്. ആകാശത്ത് കത്തിജ്ജ്വലിക്കുന്ന സൂര്യന്‍ ഭൂമിയിലേക്ക് തീ തുപ്പുമ്പോള്‍ ഭൂമിയിലെ ജീവജാലങ്ങള്‍ ഉഷ്ണം സഹിക്കാന്‍ പറ്റാതെ വെന്തുരുകുന്നു.

-മുഹമ്മദലി നെല്ലിക്കുന്ന്

Related Articles
Next Story
Share it