നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍'; സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ക്കെതിരെ അഡ്വ. പ്രശാന്ത് ഭൂഷണ്‍

മുംബൈ: നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍'; അഡ്വ. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തതാണിത്. കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഹാഷ്ടാഗ് ക്യാമ്പയിന് നേതൃത്വം നല്‍കിയ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം. സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് അദ്ദേഹം 'നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' എന്ന് കുറിച്ചത്. 'പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജലവും ഇന്റര്‍നെറ്റും വൈദ്യുതിയും ഇല്ലാതായപ്പോള്‍ ഈ വമ്പന്‍ സെലിബ്രിറ്റികള്‍ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് മൗനം […]

മുംബൈ: നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍'; അഡ്വ. പ്രശാന്ത് ഭൂഷണ്‍ ട്വീറ്റ് ചെയ്തതാണിത്. കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രിറ്റികള്‍ക്കെതിരെ സച്ചിന്‍ ടെന്‍ഡുല്‍ക്കറടക്കമുള്ള ഇന്ത്യന്‍ സെലിബ്രിറ്റികള്‍ ഹാഷ്ടാഗ് ക്യാമ്പയിന് നേതൃത്വം നല്‍കിയ സാഹചര്യത്തിലാണ് പ്രശാന്ത് ഭൂഷണിന്റെ പ്രതികരണം.

സച്ചിന്റെ ട്വീറ്റ് റിട്വീറ്റ് ചെയ്താണ് അദ്ദേഹം 'നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍' എന്ന് കുറിച്ചത്. 'പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് ജലവും ഇന്റര്‍നെറ്റും വൈദ്യുതിയും ഇല്ലാതായപ്പോള്‍ ഈ വമ്പന്‍ സെലിബ്രിറ്റികള്‍ ഒന്നും അനങ്ങിയില്ല. റിയാനയും ഗ്രേറ്റയും സംസാരിച്ചപ്പോള്‍ അവര്‍ പെട്ടെന്ന് മൗനം ഭേദിച്ച് പുറത്തുവന്നു. നട്ടെലില്ലാത്ത, ഹൃദയമില്ലാത്ത സര്‍ക്കാര്‍ സെലിബ്രിറ്റികള്‍'- പ്രശാന്ത് ഭൂഷണ്‍ കുറിച്ചു.

'രാജ്യത്തിന്റെ പരമാധികാരത്തില്‍ വിട്ടുവീഴ്ചയരുത്. പുറത്തു നിന്നുള്ളവര്‍ കാഴ്ചക്കാരായി നിന്നാല്‍ മതി. പങ്കെടുക്കേണ്ട. ഇന്ത്യയുടെ പ്രശ്‌നത്തില്‍ ഇടപെടേണ്ടതില്ല. ഇന്ത്യക്കാര്‍ക്ക് ഇന്ത്യയെ അറിയാം. ഇന്ത്യയ്ക്കു വേണ്ടി തീരുമാനങ്ങളെടുക്കാനും അറിയാം. ഒരു രാജ്യം എന്ന നിലയില്‍ ഐക്യത്തോടെ നില്‍ക്കാം.'-എന്നാണ് സച്ചിന്‍ ട്വിറ്റ് ചെയ്തത്.

Related Articles
Next Story
Share it