സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ഹൃദയാഘാതം; കാറ്ററിംഗ് തൊഴിലാളി മരിച്ചു

കാസര്‍കോട്: മകനേയും ഇരുത്തി സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ കാറ്ററിംഗ് തൊഴിലാളി മരിച്ചു. ഷിറിയ ഓണന്ത സ്വദേശിയും ചൂരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മകനേയും ഇരുത്തി സ്‌കൂട്ടറില്‍ കാസര്‍കോട് ടൗണിലേക്ക് പോകുന്നതിനിടെയാണ് അടുക്കത്ത്ബയലില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷംസീര്‍, സഹീര്‍, സഫ. […]

കാസര്‍കോട്: മകനേയും ഇരുത്തി സ്‌കൂട്ടറില്‍ പോകുന്നതിനിടെ ഹൃദയാഘാതം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആസ്പത്രിയില്‍ എത്തിയ കാറ്ററിംഗ് തൊഴിലാളി മരിച്ചു. ഷിറിയ ഓണന്ത സ്വദേശിയും ചൂരിയില്‍ വാടക ക്വാര്‍ട്ടേഴ്‌സില്‍ താമസക്കാരനുമായ ഷാഹുല്‍ ഹമീദ് (45) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മകനേയും ഇരുത്തി സ്‌കൂട്ടറില്‍ കാസര്‍കോട് ടൗണിലേക്ക് പോകുന്നതിനിടെയാണ് അടുക്കത്ത്ബയലില്‍ എത്തിയപ്പോള്‍ ഹൃദയാഘാതം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ കാസര്‍കോട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സ തേടിയെങ്കിലും മരണപ്പെടുകയായിരുന്നു. പരേതരായ ഇബ്രാഹിമിന്റെയും ആസ്യമ്മയുടേയും മകനാണ്. ഭാര്യ: ബുഷ്‌റ. മക്കള്‍: ഷംസീര്‍, സഹീര്‍, സഫ. സഹോദരങ്ങള്‍: അബ്ദുല്ല, അബൂബക്കര്‍, അബ്ബാസ്, ആയിഷ, സുലൈഖ, മൈമൂന, മറിയുമ്മ.

Related Articles
Next Story
Share it