രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നതിനിടെ ഹൃദയാഘാതം; പെരിയ സ്വദേശി മരിച്ചു

പെരിയ: രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച പെരിയ സ്വദേശി മരിച്ചു. പെരിയ നെടുവോട്ടുപാറയിലെ പാലനടുക്കം കെ. ദാമോദരന്‍ ആശാരി (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദാമോദരന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദാമോദരനെ രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഭാര്യ: എന്‍.എ സൗദാമിനി, മക്കള്‍: സൗമ്യ, സനൂപ്, സനല്‍. മരുമക്കള്‍: സുബ്രഹ്‌മണ്യന്‍, […]

പെരിയ: രാത്രി വീട്ടില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ച പെരിയ സ്വദേശി മരിച്ചു. പെരിയ നെടുവോട്ടുപാറയിലെ പാലനടുക്കം കെ. ദാമോദരന്‍ ആശാരി (62) ആണ് മരിച്ചത്. വ്യാഴാഴ്ച രാത്രി ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ദാമോദരന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ദാമോദരനെ രണ്ടാഴ്ച മുമ്പ് കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസമാണ് വീട്ടിലേക്ക് കൊണ്ടുവന്നത്. ഭാര്യ: എന്‍.എ സൗദാമിനി, മക്കള്‍: സൗമ്യ, സനൂപ്, സനല്‍. മരുമക്കള്‍: സുബ്രഹ്‌മണ്യന്‍, മഹിമ. സഹോദരങ്ങള്‍; ചന്ദ്രന്‍ കോട്ടക്കാല്‍, തമ്പാന്‍, പരേതനായ നാരായണന്‍.

Related Articles
Next Story
Share it