കാറോടിക്കുന്നതിനിടെ ഹൃദയാഘാതം; ടാക്‌സി ഡ്രൈവര്‍ മരിച്ചു

കാഞ്ഞങ്ങാട്: കാറോടിക്കുന്നതിനിടെ ഹൃദയാഘാതമുണ്ടായതിനെ തുടര്‍ന്ന് ടാക്‌സി ഡ്രൈവര്‍ മരിച്ചു. ആറങ്ങാടിയിലെ എം. കുഞ്ഞബ്ദുല്ല(72)യാണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് പുതിയ കോട്ടയില്‍ വെച്ചാണ് സംഭവം. വീട്ടില്‍ നിന്നും കാഞ്ഞങ്ങാട്ടേക്കു പോകുമ്പോഴാണ് ഹൃദയാഘാതമുണ്ടായത്. കാര്‍ റോഡരികില്‍ നിര്‍ത്തിയതിനു പിന്നാലെ വളയത്തിലേക്കു കുഴഞ്ഞു വീഴുകയായിരുന്നു. അതു വഴി പോയ എക്‌സൈസ് ഉദ്യോഗസ്ഥര്‍ ജില്ലാ ആസ്പത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കോട്ടച്ചേരിയിലെ ആദ്യകാല ടാക്‌സി ഡ്രൈവറാണ്. ഭാര്യ: ഖദീജ. മക്കള്‍: നിസാര്‍, ജംഷീദ്, നസീര്‍.

Related Articles
Next Story
Share it