ഡയാലൈഫ് ആസ്പത്രിയെ ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ്ണ പ്രമേഹ- വൃക്കരോഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തും
കാസര്‍കോട്: ആറു വര്‍ഷത്തോളമായി പ്രമേഹ പാദ പരിചരണത്തില്‍ ജില്ലയിലെ അറിയപ്പെടുന്ന സ്ഥാപനമായി കാസര്‍കോട് നഗരത്തിന്റെ ഹൃദയഭാഗത്ത്, പുലിക്കുന്നില്‍ ടൗണ്‍ ഹാളിന് സമീപത്ത് പ്രവര്‍ത്തിക്കുന്ന ഡയാലൈഫ് ആസ്പത്രി കൂടുതല്‍ സൗകര്യങ്ങളോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ജില്ലയിലെ ആദ്യത്തെ സമ്പൂര്‍ണ പ്രമേഹ-വൃക്ക രോഗ സൂപ്പര്‍ സ്പെഷ്യാലിറ്റി ആസ്പത്രിയായി ഉയര്‍ത്തുമെന്ന് മാനേജിംഗ് പാര്‍ട്ണര്‍മാരായ ഡോ. മൊയ്ദീന്‍ കുഞ്ഞി ഐ.കെ, ഡോ. മൊയ്ദീന്‍ നഫ്സീര്‍ പാദൂര്‍, ഹോസ്പിറ്റല്‍ അഡ്മിനിസ്ട്രേറ്റര്‍ മുഹമ്മദ് മന്‍സൂര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ് അബു എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. വലിയ സൗകര്യങ്ങളോടെ, ആധുനിക നൂതന ചികിത്സാ രീതിയുമായി ആരംഭിക്കുന്ന സ്ഥാപനത്തിന്റെ ഉദ്ഘാടനം ഉടന്‍ നടക്കുമെന്നും അവര്‍ പറഞ്ഞു. ആരോഗ്യ രംഗത്ത് ഒരു പുതിയ അധ്യായം രചിക്കാന്‍ ഒരുങ്ങുകയാണെന്ന് ഡയാലൈഫ്. ഗുജറാത്ത്, കര്‍ണാടക, മഹാരാഷ്ട്ര തുടങ്ങി അന്യസംസ്ഥാനങ്ങളില്‍ നിന്നുള്‍പ്പടെ ഇതിനകം ധാരാളം രോഗികള്‍ ചികിത്സ തേടി ഇവിടെ എത്തുന്നുണ്ട്. പ്രമേഹ രോഗികളുടെയും വൃക്ക രോഗികളുടെയും ജീവിതത്തെ പുനരുജ്ജീവിപ്പിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. ഡയാലൈഫിന്റെ പുതിയ സംരംഭം രോഗികള്‍ക്ക് ആശ്രയകേന്ദ്രമാകും. പ്ര മേഹ രോഗം മൂലം ദുരിതം അനുഭവിക്കുകയും നിരാശയില്‍ കഴിയുകയും ചെയ്യുന്ന രോഗികളെ ഏറ്റവും മികച്ച ചികിത്സ നല്‍കി ജീവിതത്തിന്റെ പുതിയ പ്രതീക്ഷകളിലേക്ക് തിരികെ കൊണ്ടുവരും. ആസ്പത്രിയുടെ സുഗമമായ പ്രവര്‍ത്തനം ഉറപ്പാക്കുന്നതിനായി നാളെ രാവിലെ 10 മണിക്ക് ഒരു മെഗാ ഇന്റര്‍വ്യൂ പുലിക്കുന്നില്‍ നഗരസഭ ടൗണ്‍ ഹാളിന് സമീപത്തെ ഡയാലൈഫ് ആസ്പത്രിയില്‍ നടക്കും. നൂറിലധികം ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നഴ്സുമാര്‍, ഫാര്‍മസിസ്റ്റുകള്‍, ലാബ് ടെക്നീഷ്യന്‍മാര്‍, ഓപ്പറേഷന്‍ തിയേറ്റര്‍ സ്റ്റാഫ്, ഡയറ്റീഷ്യന്‍മാര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്‌സ്, ഹൗസ് കീപ്പിംഗ് സ്റ്റാഫ്, ലിഫ്റ്റ് ഓപ്പറേറ്റര്‍മാര്‍ എന്നിവരുടെ ഒഴിവുകളിലേക്കാണ് നിയമനം. താല്‍പ്പര്യമുള്ളവര്‍ക്ക് hrdialifehospital@gmail. com എന്ന ഇ മെയിലിലേക്കോ 8848882997 എന്ന വാട്സാപ്പ് നമ്പറിലേക്കോ ബയോഡാറ്റ അയക്കാവുന്നതാണ്.