ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയം; കോവിഡ് വ്യാപനം തടയാനായില്ല-മുല്ലപ്പള്ളി

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് രാവിലെ ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യവകുപ്പിനെതിരെ മുല്ലപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. കേന്ദ്രആരോഗ്യമന്ത്രി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത് ഇതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ തുടക്കത്തില്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു. ഇക്കാര്യം ഞങ്ങളും അംഗീകരിച്ചതാണ്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞതോടെ സ്ഥിതി മലക്കം മറിഞ്ഞു. കേരളം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍. കേന്ദ്രആരോഗ്യ മന്ത്രിയുടെ […]

കാസര്‍കോട്: കേരളത്തിലെ ആരോഗ്യ മേഖല സമ്പൂര്‍ണ്ണ പരാജയമാണെന്നും രാജ്യത്തിന് തന്നെ അപമാനകരമാണെന്നും കെ.പി.സി.സി. പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഇന്ന് രാവിലെ ഡി.സി.സി. ഓഫീസില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് ആരോഗ്യവകുപ്പിനെതിരെ മുല്ലപ്പള്ളി രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. കേന്ദ്രആരോഗ്യമന്ത്രി കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തനങ്ങളെ വിമര്‍ശിച്ചത് ഇതിന്റെ തെളിവാണെന്നും മുല്ലപ്പള്ളി പറഞ്ഞു. കോവിഡ് വ്യാപനം തടയാന്‍ തുടക്കത്തില്‍ ആരോഗ്യവകുപ്പിന് സാധിച്ചിരുന്നു. ഇക്കാര്യം ഞങ്ങളും അംഗീകരിച്ചതാണ്. എന്നാല്‍ രണ്ടാഴ്ച കഴിഞ്ഞതോടെ സ്ഥിതി മലക്കം മറിഞ്ഞു. കേരളം കോവിഡ് രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണിപ്പോള്‍. കേന്ദ്രആരോഗ്യ മന്ത്രിയുടെ പ്രസ്താവനയെ വളച്ചൊടിച്ച് തങ്ങള്‍ക്ക് അനുകൂലമാക്കാനാണ് സംസ്ഥാന ആരോഗ്യ മന്ത്രി ശ്രമിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കോവിഡ് ബാധിച്ച് മരിച്ചവരുടെ കണക്ക് ദിവസവും പുറത്തുവിടുന്ന സര്‍ക്കാര്‍ സംസ്ഥാനത്ത് ചികിത്സ കിട്ടാതെ മരിച്ച കോവിഡ് ബാധിതരല്ലാത്ത രോഗികളുടെ കണക്കും വെളിപ്പെടുത്തണം. കോവിഡ് വ്യാപനം തടയുന്നതില്‍ പരാജയപ്പെട്ട സര്‍ക്കാര്‍ കോവിഡ് ബാധിതരല്ലാത്ത രോഗികള്‍ക്ക് ചികിത്സയും പരിചരണവും നല്‍കുന്നതില്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തുന്നത്. ജില്ലകളിലെ പ്രധാനപ്പെട്ട സര്‍ക്കാര്‍ ആസ്പത്രികളെല്ലാം കോവിഡ് ആസ്പത്രികളാക്കിയതിനാല്‍ മാരകരോഗങ്ങള്‍ ബാധിച്ചവര്‍ക്ക് പോലും അടിയന്തിര ചികിത്സ ലഭിക്കാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്. ഉടന്‍ ശസ്ത്രക്രിയ ആവശ്യമുള്ളവര്‍ പോലും അവഗണിക്കപ്പെടുന്നു. കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കൂടുന്നതുപോലെ ഇതരരോഗികളുടെ ജീവനുകളും അനാസ്ഥ കാരണം നഷ്ടമാകുന്നത് ഗുരുതരമായ വിഷയമാണെന്ന് മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

Related Articles
Next Story
Share it