ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു

കാസര്‍കോട്: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം സെപ്റ്റംബര്‍ 1, 2, 3 തിയ്യതികളിലായി സിമെറ്റ് നഴ്‌സിങ് കോളേജ് ഉദുമ, പെരിയയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിമെറ്റ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഗീത പി.ടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, സീനിയര്‍ സൂപ്രണ്ട് നന്ദകുമാര്‍, എസ്.ഐ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ അശോകന്‍, യൂത്ത് കോഡിനേറ്റര്‍ ജില്ലാ യുവജന […]

കാസര്‍കോട്: കേരള ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാല യൂണിയന്‍ നോര്‍ത്ത് സോണ്‍ കലോത്സവം സെപ്റ്റംബര്‍ 1, 2, 3 തിയ്യതികളിലായി സിമെറ്റ് നഴ്‌സിങ് കോളേജ് ഉദുമ, പെരിയയില്‍ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു ഉദ്ഘാടനം ചെയ്തു. സിമെറ്റ് കോളേജ് പ്രിന്‍സിപ്പള്‍ ഡോ. ഗീത പി.ടി അധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.മണികണ്ഠന്‍, സീനിയര്‍ സൂപ്രണ്ട് നന്ദകുമാര്‍, എസ്.ഐ ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ അശോകന്‍, യൂത്ത് കോഡിനേറ്റര്‍ ജില്ലാ യുവജന ക്ഷേമ ബോര്‍ഡ് എ.വി ശിവപ്രസാദ്, പുല്ലൂര്‍ പെരിയ പഞ്ചായത്ത് 2-ാം വാര്‍ഡ് മെമ്പര്‍ ലത രാഘവന്‍, പുല്ലൂര്‍ പെരിയ പഞ്ചായത്ത് 12-ാം വാര്‍ഡ് മെമ്പര്‍ ടി.വി കരിയന്‍, പവിത്രന്‍ കെ.പി, ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. കെ.യു.എച്ച്.എസ് യൂണിയന്‍ ജോ.സെക്രട്ടറി അഭിന്‍രാജ് സ്വാഗതവും സിമെറ്റ് നഴ്‌സിങ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്യപ്രേം നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: സി. എച്ച് കുഞ്ഞമ്പു എം.എല്‍.എ (ചെയ.), വി.വി രമേശന്‍(വൈസ് ചെയ.), ആര്‍ഷ അന്ന പത്രോസ് (സെക്ര.), മുഹമ്മദ് സുഹൈല്‍ എം.എസ് (ജന.സെക്ര.), ബിപിന്‍ രാജ് പായം ( ഓര്‍ഗനൈസേഷന്‍ കണ്‍.).

Related Articles
Next Story
Share it