ആരോഗ്യ ശാസ്ത്ര സര്‍വ്വകലാശാലാ യൂണിയന്‍ കലോത്സവം സെപ്തംബര്‍ രണ്ട് മുതല്‍

കാസര്‍കോട്: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ കലോല്‍സവം സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ പെരിയ സിമെറ്റ് നേഴ്‌സിങ്ങ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആരോഗ്യ സര്‍വ്വകലാശാല കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്തുന്നത്.മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നും 104 കോളേജുകളില്‍ നിന്നായി 104 മത്സര ഇനങ്ങളില്‍ അയ്യായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.സെപ്റ്റംബര്‍ […]

കാസര്‍കോട്: കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാല യൂണിയന്‍ കലോല്‍സവം സെപ്തംബര്‍ രണ്ട് മുതല്‍ അഞ്ച് വരെ പെരിയ സിമെറ്റ് നേഴ്‌സിങ്ങ് കോളേജില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. ആറ് വര്‍ഷങ്ങള്‍ക്കുശേഷമാണ് ആരോഗ്യ സര്‍വ്വകലാശാല കലോത്സവം കാസര്‍കോട് ജില്ലയില്‍ നടത്തുന്നത്.
മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിന്നും 104 കോളേജുകളില്‍ നിന്നായി 104 മത്സര ഇനങ്ങളില്‍ അയ്യായിരത്തില്‍പരം വിദ്യാര്‍ത്ഥികളാണ് മത്സരിക്കുന്നത്. സെപ്റ്റംബര്‍ രണ്ടിന് നടക്കുന്ന സ്റ്റേജിതര മത്സരങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ നിര്‍വഹിക്കും.
സെപ്റ്റംബര്‍ മൂന്നിന് വൈകിട്ട് നടക്കുന്ന സ്റ്റേജ് തല മത്സരങ്ങളുടെ ഉദ്ഘാടനം ഉദുമ എം.എല്‍.എ സി.എച്ച് കുഞ്ഞമ്പു നിര്‍വ്വഹിക്കും. 'ന്നാ താന്‍ പോയി കേസ് കൊട്' സിനിമയിലെ അഭിനേതാക്കളും അണിയറ പ്രവര്‍ത്തകരും പങ്കെടുക്കും. സെപ്റ്റംബര്‍ 5ന് സമാപിക്കും.
പത്രസമ്മേളനത്തില്‍ സംഘാടക സമിതി ജനറല്‍ കണ്‍വീനര്‍ ബിപിന്‍രാജ് പായം, പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ കെ. രാജു, കുഹാസ് യൂണിവേഴ്‌സിറ്റി യൂണിയന്‍ ജോയിന്റ് സെക്രട്ടറി അഭിന്‍രാജ്, സിമെറ്റ് കോളേജ് യൂണിയന്‍ ചെയര്‍മാന്‍ ആര്യ പ്രേം, സിമെറ്റ് കോളേജ് യൂണിയന്‍ കൗണ്‍സിലര്‍ കെ. പി പവിത്രന്‍ എന്നിവര്‍ പങ്കെടുത്തു.

Related Articles
Next Story
Share it